സ്ക്രച്ചുകൾ വരാത്ത ഐഫോണുകൾ നിർമിക്കാൻ ഒരുങ്ങി ആപ്പിൾ

ഓരോ വർഷവും വളരെ മികച്ചതും വ്യത്യസ്തമായതുമായ ഫോണുകളാണ് ആപ്പിൾ പുറത്തിറക്കുന്നത്. രൂപ സാദൃശ്യങ്ങൾ ഒരുപോലെ ഉള്ള ഫോണുകൾ ആണെങ്കിലും, സാങ്കേതിക വിദ്യയിലും, നിർമാണ മികവിലും ലോകത്തിലെ ഏറ്റവും മികച്ച ഫോൺ ആപ്പിൾ ഐഫോണുകൾ തന്നെയാണ്.

സ്ക്രച്ചുകൾ ഇല്ലാത്ത ഇലക്ട്രിക്ക് ഉത്പന്നങ്ങൾ നിർമിക്കാനുള്ള പേറ്റന്റ് യു എസ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക് ഓഫീസിൽ ആപ്പിളിന് നൽകിയിട്ടുണ്ട് എന്ന റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. സ്ക്രച്ചുകൾ വരാത്ത ബാക് പാനലുകളോട് കൂടിയ ഐഫോണുകളും, ഐപാഡുകളും, മാക് ബുക്കുകളും നിർമിക്കാൻ ഇനി ആപ്പിൾ എന്ന ടെക് ഭീമൻ സാദിക്കും. ആപ്പിളിന്റെ സാങ്കേതിക വിദക്തരാണ് അത് സാധ്യമാകുന്നത്.

അതീവ നിർമാണ മികവുള്ള ഐഫോണുകളും മറ്റു ആപ്പിൾ ഇലക്ട്രിക് ഉപകരണങ്ങളും അതികം വൈകാതെ തന്നെ മാർക്കറ്റിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കാം. scratch resistant iPhones coming soon