ഫോൾഡബിൾ ഫോണുകൾ വിപണിയിലേക്ക് എത്തിക്കാൻ ഒരുങ്ങി റിയൽമി

News Desk

Updated on:

Realme to Introduce Its First Foldable Phone: ഫോൾഡബിൾ ഫോണുകളുടെ വില്പനയിൽ ലോകമെമ്പാടും വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഫോൾഡബിൾ ഫോണുകൾ വാങുന്നവരുടെ എണ്ണവും വർധിച്ചുവരുന്നു. സാംസങ് ആണ് ഏറ്റവും അതികം ഫോൾഡബിൾ ഫോണുകൾ വില്പന നടത്തുന്നത്. എന്നാൽ ഇപ്പോൾ സാംസങിന് എതിരാളികളായി ഓപ്പോ find n flip , ടെക്നോ phantam V FOLD എന്നീ ഫോണുകൾ എത്തിയിരിക്കുകയാണ്. സാംസങിന്റെ ഫോൾഡബിൾ ഫോണുകളെക്കാൾ കുറഞ്ഞ വിലയിൽ മറ്റു കമ്പനികൾ ഫോണുകൾ വിപണിയിൽ എത്തിച്ചിരിക്കുകയാണ്.

Realme സിഇഒ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് ഫോൾഡബിൾ ഫോൺ എത്തുന്നു എന്ന വിവരം ടെക് ലോകത്തെ അറിയിച്ചത്. ഈ അടുത്തിടെ ഓപ്പോ പുറത്തിറക്കിയ find n flip എന്ന മോഡലിൽ നിന്നും വ്യത്യസ്തമായി dual സ്‌ക്രീനുകളോടെ ആയിരിക്കും റിയൽമി ഫോണുകൾ റിലീസ് ചെയ്യുന്നത്. 8 ഇഞ്ച് വലിപ്പത്തിൽ ഉള്ള പ്രൈമറി ഡിസ്‌പ്ലേയും, 6 .5 ഇഞ്ച് വലിപ്പമുള്ള സെക്കന്ററി ഡിസ്‌പ്ലേയും ഈ ഫോണിന് ഉണ്ടായിരിക്കും.

50 മെഗാപിക്സലിന്റെ മികച്ച ഒരു ക്യാമറയും ഈ ഫോണിൽ പ്രതീക്ഷിക്കാം. Realme GT 2 fold എന്ന പേരിലായിരിക്കും ഈ ഫോൺ എത്തുന്നത്.

Realme യുടെ ഫോൾഡബിൾ ഫോണിന്റെ ലീക് ചെയ്താ ചില ചിത്രങ്ങളും ഇപ്പോൾ ഇൻറർനെറ്റിൽ പ്രചരിക്കുന്നുണ്ട്.