iphone 15 series:- ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ഫോൺ ബ്രാൻഡ് എന്ന് പലരും വിശേഷിപ്പിക്കുന്ന ബ്രാൻഡ് ആണ് ആപ്പിൾ. മറ്റു സ്മാർട്ഫോൺ ബ്രാൻഡുകൾ പുതിയ ഫോണുകൾ റിലീസ് ചെയ്യുമ്പോൾ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ, വളരെ ചെറിയ മാറ്റങ്ങളും, പുതുമകളും മാത്രം അവതരിപ്പിക്കുന്ന ആപ്പിളിന് ആരാധകരുടെ എണ്ണം വളരെ കൂടുതലാണ്. ഇന്ത്യയിൽ കൂടുതൽ ആളുകളും ആപ്പിൾ ഐഫോൺ ഉപയോഗിക്കുന്നത് ഒരു സോഷ്യൽ സ്റ്റാറ്റസ് ആയി കാണാറും ഉണ്ട്. അതുകൊണ്ടുതന്നെയാണ് ലോൺ എടുത്ത് വരെ ആളുകൾ ഐഫോൺ വാങ്ങുന്നത്.
2022 ലെ ഐഫോൺ 14 സീരീസും, മുൻ വർഷത്തെ 13 സീരിസും തമ്മിൽ ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ ഒന്നും കൊണ്ടുവന്നിരുന്നില്ല. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഐഫോൺ 15 സീരീസ് റിലീസ് ചെയ്യാൻ ഒരുങ്ങി ഇരിക്കുകയാണ് ആപ്പിൾ. എല്ലാ വർഷത്തെയും പോലെ ഈ വർഷവും സെപ്തംബര് മാസത്തിൽ തന്നെ പുതിയ മോഡൽ വിപണിയിലേക്ക് എത്തിക്കും എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.
വര്ഷങ്ങളായി ആപ്പിൾ ഐഫോണുകളിൽ ഉണ്ടായിരുന്ന ലൈറ്റിംഗ് പോർട്ട് മാറ്റി ടൈപ്പ് c പോർട്ട് ആക്കുന്നു എന്നതാണ് ഏറ്റവും വലിയ മാറ്റം. കഴിഞ്ഞ വര്ഷം ആപ്പിൾ കൊണ്ടുവന്ന ഡൈനാമിക് ഐലൻഡ് എന്ന ഫീച്ചർ ഐഫോൺ 15 സീരീസിലും തുടരും. മുൻ വര്ഷങ്ങളിലെ ഐഫോണുകൾ നിര്മിച്ചിരുന്നതിനേക്കാൾ കൂടുതൽ ബിൽഡ് ക്വാളിറ്റിക്കായി ടൈറ്റാനിയം ഉപയോഗിച്ചാണ് ഐഫോൺ 15 സീരീസ് നിർമിക്കുന്നത്.അതുകൊണ്ടുതന്നെ ഐഫോൺ 15 കളുടെ വിലയിലും ചെറിയ വർദ്ധനവ് ഉണ്ടാകും.
ഐഫോൺ 15 , ഐഫോൺ 15 plus , ഐഫോൺ 15 pro , ഐഫോൺ 15 pro max എന്നീ മോഡലുകളാണ് ഇത്തവണ ഐഫോൺ 15 ലൈൻ upil ഉണ്ടാകുന്ന മോഡലുകൾ. ആപ്പിളിന്റെ a സീരിസിൽ ഉള്ള a16 എന്ന പ്രോസസ്സർ ആയിരിക്കും ഇത്തണവ ഐഫോൺ 15 മോഡലുകളിൽ ലഭ്യമാകുക. ക്യാമറയിൽ വലിയ രീതിയിൽ ഉള്ള മാറ്റങ്ങളും ഇത്തവണ പ്രതീക്ഷിക്കാം.ഒപ്പം ആപ്പിളിന്റെ പുതിയ ios 17 എന്ന ഓപ്പറേറ്റിംഗ് സിസ്റ്റവും എത്തുന്നതോടെ മികച്ച പെർഫറൊമാൻസ് ഉള്ള ഒരു ഫോൺ തന്നെ ഐഫോൺ ആരാധകരിലേക്ക് എത്തുന്നു. ഐഫോൺ 15 സീരീസ് സെപ്റ്റംബറിൽ റിലീസ് ചെയ്യും എങ്കിലും, വിപണിയിൽ ലഭ്യമാകാൻ ചെറിയ കാലതാമസം ഉണ്ടാകും എന്നാണ് പുതിയ റിപ്പോർട്ട്.