മാസ് ഡയലോ​ഗും പുതിയ ഷോട്ടുകളുമായി ട്രെയിലർ എത്തി; അപ്പന്റെ കൈ വെട്ടിയ ചെകുത്താനായി ആടുതോമ വരുന്നു – Mohanlal | Spadikam 4k Trailer Released

മലയാളികളുടെ മനസ്സിൽ മയാതെ കിടക്കുന്ന എക്കലത്തേയും സൂപ്പർ ഹിറ്റ് ചിത്രമാണ് സ്ഫടികം. മുണ്ടിരിഞ്ഞ് അടിക്കുന്ന ആടുതോമയേയും ഭൂമിയുടെ സ്പന്ദനം പോലും കണക്കിലാണ് എന്ന് മലയാളികളെ പറയാൻ പഠിപ്പിച്ച ചാക്കോ മാഷും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്.(Spadikam 4k Trailer Released )

ഇപ്പോഴിതാ ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ മികവുകളോടും കൂടിയാണ് ചിത്രം എത്തുന്നത്. 4 K പവറിലാണ് ചിത്രം പ്രദർശനത്തിന് എത്തുക. പ്രഖ്യാപന സമയം മുതൽ സ്ഫടികം വീണ്ടും തിയേറ്ററിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ.

ചിത്രത്തിന്റെ പ്രൊമോഷൻ മെറ്റീരിയലുകൾ എല്ലാംതന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പുതിയതായി ഉൾപ്പെടുത്തിയ ഷോട്ടുകളും മാസ് ഡയലോ​ഗുകളും ചേർത്താണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

അതി ​ഗംഭീരം എന്നാണ് ട്രെയിലറിന് സോഷ്യൽ മീ‍ഡിയയിൽ നിറയുന്ന കമന്റ്. ചിത്രം ഫെബ്രുവരി 9ന് പുതിയ ദൃശ്യ മികവോടെ പ്രദർശനത്തിന് എത്തും. സ്ഫടികം പുറത്തിറങ്ങി 24 വർഷം ആയിരിക്കുന്ന വേളയിലാണ് ചിത്രം വീണ്ടും പ്രദർശനത്തിന് എത്തുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെൻസറിം​ഗ് പൂർത്തിയായിരുന്നു. യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 1995 ല്‍ തിയറ്ററുകളിലെത്തിയ ചിത്രം റീ റിലീസിന് ഒരുങ്ങുമ്പോൾ അഭിനേതാക്കളിൽ പലരും കൂടെയില്ല എന്നതാണ് നോവുണർത്തുന്നത് സംവിധായകൻ ഭദ്രൻ പറഞ്ഞു. വിടപറഞ്ഞവരെ അനുസ്മരിച്ച് ഓർമ്മയിൽ സ്ഫടികം എന്ന പരിപാടിയും അണിയറ പ്രവർത്തകർ സംഘടിപ്പിച്ചിരുന്നു.

മോഹൻലാൽ ആവശ്യപ്പെട്ടിട്ടും ചിത്ര പൊതുവേദിയിൽ പാടാത്ത ഗാനം പാടിയപ്പോൾ ചിത്രം ഉടൻ റിലീസ് ചെയ്യും

മലയാളം ജനപ്രിയം സിനിമകയിൽ വളരെ മികച്ചു നിൽക്കുന്ന ഒരു സിനിമ തന്നെ ആണ് സംവിധായകൻ ഭദ്രൻ സംവിധാനം ചെയ്‌ത സ്ഫടികം എന്ന മലയാള ചലച്ചിത്രം .നാൽപതു വർഷങ്ങൾ സിനിമയിൽ പൂർത്തിയാക്കിയ ഭദ്രൻ. സ്ഫടികം എന്ന ചിത്രത്തിലൂടെ മികച്ച ഒരു സംവിധായകൻ തന്നെ ആയി മാറി .ഭദ്രന്റെ സൂപ്പർഹിറ്റ് ചിത്രം സ്ഫടികത്തിന്റെ റിലീസിംഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രമുഖ തിയേറ്ററുകളിൽ ചിത്രത്തിന്റെ 4K വേർഷൻ പ്രദർശിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. (KS Chithra spoke about Mohanlal’s Spadikam movie) എന്നാൽ ചിത്രത്തിന്റെ … Read more