ഷാന്‍ തുളസീധരൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഡിയര്‍ വാപ്പി. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ സുപരിചിതയായ അനഘ നാരായണനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. (Dear Vaappi Movie Video Song Out Now)
മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജുവാണ് ചിത്രത്തിലെ നായകൻ. നടനും തിരക്കഥാകൃത്തും സംവിധായകനും നിർമാതാവുമായ ലാലും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
‘കിസ പറയണതാരോ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഹരിനാരായണൻ രചിച്ച വരികൾക്ക് കൈലാസ് മേനോനാണ് സംഗീതം നൽകിയിരിക്കുന്നത്. ഹരിത ബാലകൃഷ്ണനും കെ എസ് ഹരിശങ്കറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു തുന്നല്‍ക്കാരനായിട്ടാണ് ലാല്‍ എത്തുന്നത്. ‘തിങ്കളാഴ്ച നിശ്ചയം’ ഫെയിം അനഘ നാരായണന് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
മണിയന് പിള്ള രാജു, ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന് പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്, രശ്മി ബോബന് രാകേഷ്, മധു, ശശി എരഞ്ഞിക്കല്‍ എന്നിവർക്ക് പുറമെ വെയില് ചിത്രത്തിലെ ഫെയിം ശ്രീരേഖയും ആണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര് മുത്തയ്യ മുരളിയാണ് ചിത്രത്തിന്റെ നിര്‍മാണം.
English Summary: Dear Vaappi Movie Video Song Out Now