ദുൽഖർ സൽമാന്റെ മാസ്സ് ആക്ഷൻ എന്റർടൈനർ കിംഗ് ഓഫ് കൊത്തയുടെ ടീസർ പുറത്തിറങ്ങി. ദുൽഖറിന്റെ ഗെറ്റപ്പും ഗംഭീര ഡയലോഗുകളും ആണ് ടീസറിന്റെ പ്രധാന ആകർഷണം.
അഭിലാഷ് ജോഷിസംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും, സീ സ്റ്റുഡിയോസും ചേർന്നാണ്.
കണ്ണൻ എന്ന കഥാപാത്രമായി തെന്നിന്ത്യയിൽ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഷബീർ കല്ലറക്കൽ എത്തുന്നു. താര എന്നെ കഥാപാത്രമായി വേഷമിടുന്നത് ഐശ്വര്യ ലക്ഷ്മിയും മഞ്ജുവായി നൈല ഉഷയും എത്തുന്നു. ഷാഹുൽ ഹാസൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്നയും വേഷമിടുന്നു.
ടോമിയായി ഗോകുൽ സുരേഷ്, രഞ്ജിത്ത് ഈ ചെമ്പൻ വിനോദും, ദുൽഖറിന്റെ അച്ഛനായ കൊത്ത രവിയായി ഷമ്മി തിലകനും മാലതിയായി ശാന്തികൃഷ്ണയും എത്തുന്നു,റിതു എന്ന കഥാപാത്രത്തെയാണ് അനിഖ സുരേന്ദ്രൻ അവതരിപ്പിക്കുന്നത്.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് രാജശേഖറാണ്.
ചിത്രത്തിന്റെ സ്ക്രിപ്റ്റ് ചെയ്തിരിക്കുന്നത് അഭിലാഷ് ചന്ദ്രനും, എഡിറ്റർ ശ്യാം ശശിധരനും, കൊറിയോഗ്രാഫി ഷെരീഫും ആണ്, വസ്ത്രാലങ്കാരം പ്രവീൺ ശർമ, സ്റ്റിൽസ് ഷുഹൈബ്, സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ്. ചിത്രം ഓഗസ്റ്റിലാണ് തിയേറ്ററുകളിൽ എത്തുന്നത്