വെറും അഞ്ചുമിനിറ്റ് മതി, ടേസ്റ്റി മിൽക്ക് ഷേക്ക് ഉണ്ടാക്കാൻ. ഇഷ്ടമുള്ള ഫ്‌ളേവറുകൾക്കായി നിങ്ങൾക്ക് ഇഷ്ടമുള്ള പഴങ്ങൾ ഉപയോഗിക്കാം. എങ്ങിനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
ചെറു പഴം
തിളപ്പിക്കാത്ത തണുപ്പിച്ച പാൽ
3 സ്പൂൺ പഞ്ചസാര
ബൂസ്റ്റ് അല്ലെങ്കിൽ ഹോർലിക്‌സ് പൊടി
വാനില ഐസ്ക്രീം
തയ്യാറാക്കുന്ന വിധം
പഴം, ബൂസ്റ്റ്, പഞ്ചസാര, പാൽ, ഐസ്ക്രീം എന്നിവ മിക്സിയുടെ ജാറിലേക്ക് ഇട്ടതിന് ശേഷം നന്നായി അടിച്ചെടുക്കുക. പഞ്ചസാര പാകത്തിന് മാത്രമേ ചേർക്കാൻ പാടുള്ളു.
ചില്ല് ഗ്ലാസ്സിലേക്ക് അടിച്ചെടുത്ത ഷേക്ക് ഒഴിച്ച്, അതിന് മുകളിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഫ്ലേവറിൽ ഉള്ള ഐസ്ക്രീം വച്ച് അലങ്കരിക്കാവുന്നതാണ്. തണുപ്പോടെ തന്നെ കഴിക്കാവുന്നതാണ്.
Be First to Comment