നവകേരള യുടെ ഭാഗമായി കേരളത്തിലെ മുഖ്യ മന്ത്രിക്കും, മറ്റു മന്ത്രിമാർക്കും സഞ്ചരിക്കാൻ 1 കോടി രൂപയുടെ ബസ്സ്. കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ജീവിക്കാൻ മാർഗമില്ല. ക്ഷേമ പെൻഷൻ കിട്ടിയിട്ട് മാസങ്ങളായി, ഈ ഒരു സാഹചര്യത്തിലും ജനങളുടെ അവസ്ഥ മനസിലാക്കാതെയാണ് കേരളത്തെ ഭരിക്കുന്ന സർക്കാർ ഈ പ്രവർത്തി ചെയ്യുന്നത്.
മുൻപ് കേരളം ഭരിച്ചിരുന്ന ഒരു മന്ത്രി ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടി. അദ്ദേഹം സച്ചരിച്ചിരുന്നത് സാധാരണകാർ യാത്ര ചെയ്തിരുന്ന സ്ലീപ്പർ ട്രെയിനിലാണ്. കേരളം എങ്ങോട്ടാണ് പോകുന്നത്. ഓരോ ദിവസവും കേൾക്കുന്ന വാർത്തകൾ, ഈ നാട്ടിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് ഓടി രക്ഷപെടാൻ തോന്നിക്കുന്ന രീതിയിൽ ഉള്ളതാണ്.
യുവജനങ്ങൾ എങ്ങനെ ഈ നാട്ടിൽ നില്കും. ജീവിത ചിലവ് കൂടുതൽ. സാമ്പത്തിക പ്രതിസതി. ഇനി വരും ദിവസങ്ങളിൽ എന്തായിരിക്കും അവസ്ഥ. ദൈവത്തിന് മാത്രമേ പറയാൻ കഴിയു.
കേരളത്തിൽ ജീവിക്കുന്ന വ്യക്തി എന്ന നിലയിൽ നിങ്ങൾക്ക് എന്താണ് തോന്നുന്നത്..?
