Stories

കുടുംബത്തോടൊപ്പം പഞ്ചാബിൽ അടിച്ചുപൊളിച്ച് നരേയനും കുടുംബവും.!

ഓംകാറിനൊപ്പം ആദ്യ യാത്ര കുടുംബത്തോടൊപ്പം പഞ്ചാബിൽ അടിച്ചുപൊളിച്ച് നരേയനും കുടുംബവും , ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരങ്ങൾ , തെന്നിന്ത്യൻ സിനിമ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നരേൻ. മലയാള ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച താരത്തിന് തമിഴിലും മലയാളത്തിലും നിരവധി ഹിറ്റ്‌ ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചിട്ടുണ്ട് .

സഹനടനായും നായകനായും വില്ലനായും എല്ലാം പ്രേക്ഷകർക്കും മുന്നിലേക്ക് എത്തി കയ്യടി നേടിയ താരം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമ മേഖലയിലേക്ക് തിരിച്ചെത്തിയിരുന്നു. നടി മീരാജാസ്മിനുമൊത്ത് ക്വീൻ എലിസബത്ത് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു, പിന്നീട് മലയാളത്തിൽ നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്തു. മിന്നാമിന്നി കൂട്ടം, അച്ചുവിൻ്റെ അമ്മ, ക്ലാസ്മെയ്റ്റ്സ്, അയാളും ഞാനും തമ്മിൽ, ഒടിയൻ തുടങ്ങി അനേകം സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. എന്നാൽ ക്ലാസ്മേറ്റ്സിലെ മുരളി എന്ന കഥാപാത്രത്തെ അറിയാത്ത മലയാള സിനിമാ ആരാധകർ ഇല്ലെന്ന് തന്നെ പറയാം. എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴിലും നല്ലൊരു സ്ഥാനം നിലനിർത്താൻ നരെയ്ന് സാധിച്ചിട്ടുണ്ട്.

 

 

കൈദിയിൽ എന്ന തമിഴ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തു എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം ആയിരിക്കുകാണ് താരം , താരത്തിൻ്റെ കുടുംബവിശേഷങ്ങളും, മറ്റു വാർത്തകളുമെല്ലാം താരം പങ്കുവയ്ക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. 15 വർഷത്തിനു ശേഷം താൻ വീണ്ടും അച്ഛനാകാൻ പോകുന്നു എന്ന വാർത്ത താരം പ്രിയപ്പെട്ട പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ താരം പങ്കുവെച്ച മറ്റൊരു വാർത്തയാണ് വൈറലായി മാറുന്നത്. അമൃതസറിലെ സുവർണ്ണ ക്ഷേത്രത്തിൽ പോയ വാർത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇന്ത്യയിലെ പേരുകേട്ട ക്ഷേത്രമായ ഇവിടെ പല താരങ്ങളും, മന്ത്രിമാരും ദർശനം നടത്തുന്ന വാർത്തകൾ വൈറലായി മാകാറുണ്ട്. താരത്തിൻ്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങൾ എല്ലാം വലിയ രീതിയിൽ വൈറൽ ആയിമാറുകയും ചെയ്തിരുന്നു ,

 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top