പാമ്പിനെ ദൈവമായി കണക്കാക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്ന രീതിയാണ് സർപ്പാരാധന അഥവാ നാഗാരാധന. പ്രാചീനകാലം മുതൽ ലോകത്ത് പലയിടങ്ങളിലും ഈ സമ്പ്രദായം നിലനിന്നിരുന്നു. ഇതിൽ പുരാവൃത്തപരമോ മതപരമോ ആയ ദേവത/പ്രതീകം ആയിട്ടാണ് നാഗത്തെ കല്പിച്ചിട്ടുള്ളത്.
കഷ്ടപ്പാടുകൾ പടി കടക്കും നാഗ ദൈവങ്ങളുടെ അനുഗ്രഹം സർപ്പപ്രീതിക്ക് ഏറ്റവും ശ്രേഷ്ഠമായ നക്ഷത്രദിനമാണ് ആയില്യം. അതിൽ കന്നി, തുലാം മാസങ്ങളിലെ ആയില്യം ദിനം സവിശേഷമായി കരുതിപ്പോരുന്നു. പ്രകൃതിയിൽ നിന്ന് മനുഷ്യർക്കുണ്ടാവുന്ന ദോഷങ്ങൾ ശമിപ്പിക്കാൻ നാഗദൈവങ്ങൾക്കു കഴിയും എന്ന വിശ്വാസമുള്ളതുകൊണ്ടാണ് പൂർവികർ ആയില്യപൂജയ്ക്കും മറ്റും അതീവ പ്രാധാന്യം നൽകിയത്.
പ്രധാനമായും സന്തതിപരമ്പരകളുടെ അഭിവൃദ്ധിക്കും രോഗശാന്തിക്കുമാണ് നാഗാരാധന നടത്തുന്നത്. എല്ലാ മന്ത്രങ്ങളുടെയും മാതാവാണു ഗായത്രി മന്ത്രം. മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ലെന്ന് പറയപ്പെടുന്നു.
Also Read: സെപ്തംബർ 6 മുതൽ ഗജകേസരിയോഗമുള്ള 9 നക്ഷത്രങ്ങൾ
വിശ്വാമിത്ര മഹർഷിയാണു ഗായത്രീമന്ത്രത്തിന്റെ സ്രഷ്ടാവ്. വിശ്വാമിത്ര മഹർഷിയുടെ കാലശേഷം ഓരോദേവതയ്ക്കുമുള്ള ഗായത്രി മന്ത്രങ്ങൾ മറ്റു മഹർഷിമാരാൽ എഴുതപ്പെട്ടു. അതിൽ നാഗപ്രീതിക്കായി ജപിക്കേണ്ടതാണ് നാഗരാജഗായത്രി.
നാഗ ദൈവങ്ങളുടെ അനുഗ്രഹം വന്നുചേരുകയും ചെയ്യും ആഗ്രഹിച്ച കാര്യങ്ങൾ നടക്കുകയും ചെയ്യും , എന്നാൽ അനുഗ്രഹം എങ്ങിനെ ആണ് നേടി എടുക്കേണ്ടത് എന്നു അറിയാൻ വീഡിയോ കാണുക ,