കണ്ണൂർ സ്ക്വാഡിന്റെ ഷൂട്ട് ദിനങ്ങൾ ഒരുപാട് കഷ്ടപ്പെടുത്തിയ സിനിമയെന്നും മമ്മൂട്ടി

മലയാള സിനിമ പ്രേക്ഷകരെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളം പോലീസ് ഡ്രാമ ത്രില്ലർ ചിത്രം ആണ് കണ്ണൂർ സ്ക്വാഡ് , മമ്മൂട്ടി നായകനാകുന്ന കണ്ണൂർ സ്ക്വാഡ് സെപ്റ്റംബർ 28 ന് ബിഗ് സ്‌ക്രീനുകളിൽ എത്താൻ ഒരുങ്ങുകയാണ്, ഇത് ആരാധകരിലും സിനിമാപ്രേമികളിലും ഒരുപോലെ ആവേശം സൃഷ്ടിച്ചു. മുൻ ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത, സംവിധായകന്റെ കസേരയിലേക്ക് പരിധികളില്ലാതെ മാറിയ ഈ മമ്മൂട്ടി നായകനായ ചിത്രം ഒരു തീവ്രവുമായ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യുന്നു.

 

 

കണ്ണൂർ സ്ക്വാഡിൽ’ ഒരു പോലീസ് ഓഫീസറായി മമ്മൂട്ടി ഒരു പ്രധാന വേഷം ചെയ്യുന്നു, അദ്ദേഹത്തിന്റെ സാന്നിധ്യം മാത്രം മതി അദ്ദേഹത്തിന്റെ എണ്ണമറ്റ ആരാധകരിൽ വലിയ ആവേശം സൃഷ്ടിക്കാൻ. സജിൻ ചെറുകയിൽ, റോണി ഡേവിഡ്, എൻ പി നിസ, ഷെബിൻ ബെൻസൺ, ജിബിൻ ഗോപിനാഥ്, ദീപക് പറമ്പോൾ എന്നിവരുൾപ്പെടെ പ്രതിഭാധനരായ ഒരു സംഘവും ഈ ചിത്രത്തിലുണ്ട്. എന്നാൽ ചിത്രത്തിന് വേണ്ടി എടുത്ത പ്രയാസത്തെ കുറിച്ച് പറയുകയാണ് മമ്മൂട്ടി ഒരു അഭിമുഖത്തിൽ ,ഷൂട്ടിംഗ് സമയങ്ങളിൽ തനിക്ക് നേരിടേണ്ടി വന്ന കാര്യങ്ങളെ കുറിച്ച് പറയുകയാണ് താരം , പുനെയിലെ വായ് എന്ന സ്ഥലത്താണ് കുറേ ഭാഗങ്ങൾ ചിത്രീകരിച്ചത്. രാത്രി ആയിരുന്നു ഷൂട്ട് മുഴുവൻ. വൈകിട്ട് 6 മുതൽ രാവിലെ 6 വരെ. ഇവർക്ക് മാത്രം സ്വറ്റർ ഇല്ല. രാത്രി 12 ഡിഗ്രി തണുപ്പത്തൊക്കെ നിന്ന് ഷൂട്ട് ചെയ്യണം. രാവിലെ ആയാൽ നേരേ തിരിച്ച് 36 ഡിഗ്രി ചൂടൊക്കെ വരും. പോരാത്തതിന് ഭയങ്കര പൊടിയും മണ്ണും. സിനിമയിൽ സിങ്ക് സൗണ്ട് ആണ്. അവസാനം ആയപ്പോൾ എല്ലാവരുടെയും സൗണ്ട് ഒക്കെ പോയി എന്നും പറയുന്നു , ചിത്രം 28 ന് തിയേറ്ററിൽ റിലീസ് ചെയ്യും ,

Leave a Reply

Your email address will not be published. Required fields are marked *