ഇന്നത്തെ കാലത്തു കഫക്കെട്ട് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇത് കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ അലട്ടുന്ന ഒന്നാണ്. കഫക്കെട്ട് വേണ്ട രീതിയിൽ പരിഹരിച്ചില്ലെങ്കിൽ ഇത് അണുബാധ പോലുള്ള പ്രശ്‌നങ്ങളിലേയ്ക്ക് വഴിയൊരുക്കും. പലർക്കും ആന്റി ബയോട്ടിക്‌സ് പോലുള്ളവ കഴിയ്‌ക്കേണ്ടിയും വരും.ചിലർക്കിത് സ്ഥിരമുള്ള പ്രശ്‌നവുമാണ്. ഇതിന് പരിഹാരമായി നമുക്ക് ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. ഇതിൽ ഒരു വീട്ടുവൈദ്യത്തെ കുറിച്ച് ആണ് പറയുന്നത് , കഫം മാറാൻ ഇഞ്ചി, വെളുത്തുള്ളി, നാരങ്ങാ എന്നിവ ചേർത്തുണ്ടാക്കുന്ന ഒരു പ്രത്യേക കൂട്ട് ഉപയോഗിയ്ക്കാം. വെളുത്തുള്ളി ആരോഗ്യത്തിന് ഏറെ നല്ലതാണ്.ഇതിലെ അലിസിൻ എന്ന ഘടകമാണ് ഗുണം നൽകുന്നത്. ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ ഇത് രോഗപ്രതിരോധശേഷി നൽകുന്ന ഒന്നാണ്. കോൾഡ്, പനി തുടങ്ങിയ പല രോഗങ്ങൾക്കും മരുന്നാക്കാവുന്ന ഒന്നാണ് വെളുത്തുള്ളി.
പ്രത്യേകിച്ചും വൈറൽ ഇൻഫെക്ഷനുകൾക്ക്. കഫക്കെട്ടിനും വെളുത്തുള്ളി നല്ലൊരു മരുന്നാണ്. ഇതിൽ ചേർക്കുന്ന ഇഞ്ചിയും രോഗസംഹാരിയാണ്. പല ഗുണങ്ങളും നൽകുന്ന ഇത് വൈറൽ ഇൻഫെക്ഷനുകളെ തടയാൻ ഏറെ ഗുണകരമാണ്. ഇഞ്ചിയിലെ ജിഞ്ചറോളിനും ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ ധാരാളമുണ്ട്. ഇതും പനി, കോൾഡ് ഉൾപ്പെടെയുള്ള പല രോഗങ്ങൾക്കും മരുന്നായി പൊതുവേ ഉപയോഗിയ്ക്കുന്ന ഒന്നാണ്. എന്നാൽ ഇങനെ വരുന്ന പ്രശനങ്ങൾക്ക് എല്ലാം വീട്ടിൽ തന്നെ പരിഹാരം ഉണ്ട് ,അതിനെ കുറിച്ച് ആണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
Be First to Comment