വെളിച്ചെണ്ണയിൽ മായം ഉണ്ടോയെന്നറിയാൻ ഇതാ ഒരു എളുപ്പവഴി

വെളിച്ചെണ്ണയില്ലാത്ത ഒരു അടുക്കളയെ കുറിച്ച് ചിന്തിക്കുവാൻ നമുക്ക് ആകില്ല,ഏത് ആഹാരം പാകം ചെയ്യണമെങ്കിലും വെളിച്ചെണ്ണയില്ലാതെ പറ്റാത്ത അവസ്ഥയാണ്. എന്നാല്‍ നമ്മള്‍ ദിവസവും ഉപയോഗിക്കുന്ന വെളിച്ചെണ്ണയില്‍ മായമുണ്ടോ എന്നും അത് ഒറിജിനല്‍ ആണോ എന്നും നമുക്ക് അറിയില്ല.

പുറമെ കടകളില്‍ നിന്നും വാങ്ങുന്ന സാധനങ്ങളില്‍ മായം ചേര്‍ക്കുന്നത് ഇന്ന് സ്വാഭാവികമായി കണ്ടുവരുന്ന ഒരു ശീലമാണ്. പുറത്തുനിന്നും വാങ്ങുന്ന ആഹാരത്തിലും ആഹാരമുണ്ടാക്കാനുള്ള സാധനങ്ങളിലും ഇന്ന് ഒരുപാട് മായം ചേരുന്നുണ്ട്. അത്തരത്തില്‍ നമ്മള്‍ ദിവസവും ഉപയോഗിക്കുന്ന വെളിച്ചെണ്ണയിലും മായം ചേര്‍ക്കാറുണ്ട്.
എന്നാൽ ഇനിമുതല്‍ നമ്മള്‍ ഉപയോഗിക്കുന്ന വെളിച്ചെണ്ണയില്‍ മായമുണ്ടോ എന്ന് നമുക്ക് വീട്ടിലിരുന്ന് തന്നെ പരീക്ഷിക്കാവുന്നതാണ്. എങ്ങനെയാണെന്നല്ലേ ?’

Also Read: മാങ്ങ ചമ്മന്തി ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ, നാവിൽ കപ്പലോടും

പറഞ്ഞുതരാം, അതിനായ് ആദ്യം രണ്ട് ടീ സ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് ചീനച്ചട്ടിയില്‍ 1 മിനിറ്റ് ചൂടാക്കുക മായം കലര്‍ന്ന വെളിച്ചെണ്ണ ചൂടാവുമ്പോള്‍ കരിഞ്ഞ മണം വരും. മറിച്ച് നല്ല വെളിച്ചെണ്ണയാണെങ്കില്‍ അതിന്റെ യഥാര്‍ത്ഥ മണം ഏതൊരു മലയാളിക്കും വേഗം മനസ്സിലാക്കാന്‍ കഴിയുന്നതാണ്.

മറ്റൊരു വഴി , വെളിച്ചെണ്ണ കുപ്പിയോടു കൂടെ ഫ്രിഡ്ജില്‍ രണ്ട് മണിക്കൂര്‍ സൂക്ഷിക്കുക. മായം കലര്‍ന്ന വെളിച്ചെണ്ണയാണെങ്കില്‍ അതിലുള്ള മായം കുപ്പിയുടെ മുകളില്‍ ദ്രവകാവസ്ഥയില്‍ നിറവ്യത്യാസത്തോടെ കാണാന്‍ സാധിക്കും. കൂടാതെ വെളിച്ചെണ്ണ കുപ്പിയോടുകൂടെ ഫ്രിഡ്ജില്‍ മേല്‍പ്പറഞ്ഞ രീതിയില്‍ 2 മണിക്കൂര്‍ വയ്ക്കുകയാണെങ്കില്‍ മായം കലരാത്ത വെളിച്ചെണ്ണ വെളുത്ത നിറത്തോടുകൂടി മുഴുവന്‍ ഉറഞ്ഞതായി കാണാന്‍ സാധിക്കും. അപ്പോൾ ഇനി മായമില്ലാത്ത വെളിച്ചെണ്ണ ഏതെന്ന് മനസ്സിലാക്കാമല്ലോ.

Also Read:  രണ്ടു മിനിറ്റിൽ മയോണൈസ് റെഡി

Ajith Sunny

Ajith Sunny is a content marketing consultant with over a decade of experience in various niches.

View all posts by Ajith Sunny →

Leave a Reply

Your email address will not be published. Required fields are marked *