fish fry

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മീൻ വറുക്കുമ്പോൾ പൊടിഞ്ഞു പോകില്ല | fish frying tip malayalam

fish fry tip malayalam:- മിക്കവരും പരാതി പറയുന്ന ഒന്നാണ് പലപ്പോഴും മീന്‍ വറുക്കുമ്പോള്‍ കരിഞ്ഞു പോവുന്നതും, പൊടിഞ്ഞു പോകുന്നതും . എന്നാൽ മീന്‍ കരിയാതിരിക്കാനും നല്ല സ്വാദോട് കൂടി വറുത്ത മീന്‍ കഴിക്കുന്നതിനുമായി ചില്ലറ പൊടിക്കൈകള്‍ നമുക്ക് പരീക്ഷിച്ചു നോക്കിയാലോ

പാചകം ചെയ്യുമ്പോൾ മീന്‍ പാനില്‍ ഒട്ടിപ്പിടിക്കാതെയും കരിയാതെയും കിട്ടാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. അത് പലര്‍ക്കും അറിയില്ല. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

* മീൻ പൊരിക്കാൻ വെക്കുമ്പോൾ അടിയിൽ പിടിക്കാതിരിക്കാൻ മീൻ വറുക്കുന്ന എണ്ണയിൽ കുറച്ച് മൈദ വിതറുക. ഇത് മീൻ പാത്രത്തിൽ ഒട്ടി പിടിക്കുക മാത്രല്ല കരിഞ്ഞു പോകുകയും ഇല്ല.

*അടുത്തതായി മീൻ മസാല തയ്യാറാക്കുമ്പോൾ അല്പം ചെറുനാരങ്ങ കൂടി ചേർക്കണം,

* മസാല തേച്ചുവെച്ച മീൻ ഒരു മണിക്കൂറെങ്കിലും റസ്റ്റ് വയ്ക്കാൻ അനുവദിക്കുക, എന്നാൽ മാത്രമേ മീന് സ്വാദ് കൂടുകയും മാത്രമല്ല മീൻ കരിയാതിരിക്കുകയും ചെയ്യുകയൊള്ളു

*അടുത്തതായി മീൻ വറുക്കുന്ന ചട്ടിയിൽ എണ്ണ ഒഴിച്ച് കറിവേപ്പില ചേർത്ത് മീൻ പൊരിച്ചാൽ അടിയിൽ പിടിക്കുകയോ, പൊടിയുകയോ ചെയ്യുകയില്ല

*മീൻ വറുക്കുന്ന എണ്ണയിൽ ഒരു കോവയ്ക്ക മുറിച്ചിടുക, ഇത് പൊരിച്ച മീനിന്റെ സ്വാദ് വർധിക്കും.

* മസാല പുരട്ടി ഫ്രിഡ്ജിൽ വച്ചാൽ എളുപ്പം മീനിൽ എരിവും പുളിയും ഉപ്പുമൊക്കെ പിടിക്കുകയും കൂടാതെ മീൻ പൊടിയാതെ ലഭിക്കുകയും ചെയ്യും.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മീൻ വറുക്കുമ്പോൾ പൊടിയാതെയും കരിഞ്ഞു പോകാതെയും നമുക്ക് ലഭിക്കും

Ajith Sunny

Ajith Sunny is a content marketing consultant with over a decade of experience in various niches.

View all posts by Ajith Sunny →

Leave a Reply

Your email address will not be published. Required fields are marked *