Egg Curry Recipe

Egg Curry Recipe: ഒരു തക്കാളിയും മുട്ടയും സവാളയും ഉണ്ടെങ്കിൽ ഡിന്നർ നമുക്ക് അടിപൊളിയാക്കാം

Egg Curry Recipe: ഒരു മുട്ടയും തക്കാളിയും സവാളയും മാത്രം മതി, ഡിന്നറിൽ ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ കിടിലൻ കറി റെഡി. നല്ല ടേസ്റ്റി കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ .

ആവശ്യമായ ചേരുവകൾ

മുട്ട – 1

തക്കാളി – 1

സവാള – 1

വെളുത്തുള്ളി – 1 ടേബിള്‍സ്പൂണ്‍

ഇഞ്ചി – 1 ടേബിള്‍സ്പൂണ്‍

കാശ്മീരി മുളകുപൊടി – 1ടേബിള്‍സ്പൂണ്‍

കുരുമുളക് പൊടി – 1/ 2 ടേബിള്‍സ്പൂണ്‍

കടുക് , ജീരകം – 1/ 4 ടീസ്പൂണ്‍

മഞ്ഞള്‍ പൊടി – 1/ 2 ടീസ്പൂണ്‍

മല്ലിപ്പൊടി – 1 ടേബിള്‍സ്പൂണ്‍

എണ്ണ, കറിവേപ്പില – ആവശ്യത്തിന്

Also Read: ഹോട്ടലിൽ നിന്ന് കിട്ടുന്ന നൂൽ പൊറോട്ട ഇനി വീട്ടിൽ…

എങ്ങനെയാണ് ഈ കിടിലൻ കറി തയ്യാറാക്കുന്നതെന്ന് നോക്കാം

ആദ്യം തന്നെ തക്കാളി 1/4 കപ്പ് വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക.
അതിനുശേഷം പാനില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കാം.
ജീരകം ഇട്ട ശേഷം വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചതും ചേര്‍ത്ത് 2 മിനിറ്റ് വഴറ്റിയെടുക്കാം.

പിന്നീട് സവാള അരിഞ്ഞതും ഉപ്പും കൂടി ചേര്‍ത്ത് വരട്ടുക. ശേഷം മസാല പൊടികള്‍ ചേര്‍ത്ത് മൂപ്പിച്ചു കഴിഞ്ഞു തക്കാളി അരച്ചതു ചേര്‍ത്ത് കൊടുക്കാം.ആവശ്യമുള്ള ഗ്രേവിയ്ക്കനുസരിച്ച് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക ശേഷം മുട്ട പൊട്ടിച്ചിടാം. മുട്ട ഒഴിച്ചതിനു ശേഷം അടച്ചുവെച്ച് 10 മിനിറ്റ് വേവിച്ച ശേഷം കറിവേപ്പില ചേര്‍ത്തിളക്കാം.

>> Get More Food Recipes in Malayalam

Ajith Sunny

Ajith Sunny is a content marketing consultant with over a decade of experience in various niches.

View all posts by Ajith Sunny →

Leave a Reply

Your email address will not be published. Required fields are marked *