Chicken Vada Recipe

Chicken Vada Recipe: നല്ല മഴയല്ലേ, എന്നാൽ പിന്നെ ഒരു ചിക്കൻ വട ആയാലോ?..

Chicken Vada Recipe: നല്ല മഴ പിന്നെ ഒരു കട്ടൻ ചായ ഈ ക്രിപ്സി ചിക്കൻ വട ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട,വെറും പത്ത് മിനുട്ടിനുള്ളില്‍ നല്ല ക്രിസ്പി ചിക്കന്‍ വട തയ്യാറാക്കിയാലോ ? കിടിലന്‍ ടേസ്റ്റില്‍ ചിക്കന്‍ വട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

ചിക്കന്‍- കാല്‍ കിലോ

കടലപ്പരിപ്പ്- 50 ഗ്രാം

ചെറുപയര്‍ പരിപ്പ്- 50 ഗ്രാം

സവാള– ഒന്ന്

ഗരം മസാല- ഒന്നര സ്പൂണ്‍

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- രണ്ടര സ്പൂണ്‍

മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍

പെരുംജീരകം- ഒരു സ്പൂണ്‍

ഉണക്കമുളക്- അഞ്ചെണ്ണം

പച്ചമുളക്- മൂന്നെണ്ണം

കറിവേപ്പില, മല്ലിയില- ആവശ്യത്തിന്

Also Read: ഒരു തക്കാളിയും മുട്ടയും സവാളയും ഉണ്ടെങ്കിൽ ഡിന്നർ നമുക്ക് അടിപൊളിയാക്കാം

തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ആദ്യം തന്നെ കടലപ്പരിപ്പും ചെറുപയര്‍ പരിപ്പും രണ്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക.അതിനൊപ്പം ഉണക്കമുളകും കുതിര്‍ത്തു വയ്ക്കുക.

അതിനുശേഷം ഇവ വെളളം കളഞ്ഞ് മാറ്റി വയ്ക്കണം.ചിക്കന്‍ മഞ്ഞള്‍പ്പൊടി ഇട്ട് മിക്സിയില്‍ അരച്ചെടുക്കുക. ഇതിനൊപ്പം കുതിര്‍ത്ത പരിപ്പുകളും ഇട്ട് അരച്ചെടുക്കുക.

ഈ പേസ്റ്റിലേക്ക് ഉണക്കമുളക്, ബാക്കി പൊടികള്‍, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളകും സവാളയും അരിഞ്ഞത് എന്നവ ചേര്‍ക്കാം.

പാകത്തിന് ഉപ്പും ചേര്‍ത്ത് പരിപ്പു വടയുടെ ആകൃതിയില്‍ എണ്ണയില്‍ പൊരിച്ചെടുക്കുക. സ്വാദിഷ്ടമായ ചിക്കൻ വട തയ്യാറാക്കാം.

>> Get More Food Recipes in Malayalam

Ajith Sunny

Ajith Sunny is a content marketing consultant with over a decade of experience in various niches.

View all posts by Ajith Sunny →

Leave a Reply

Your email address will not be published. Required fields are marked *