തൈറോയ്ഡ് ഹോർമോണിലെ പ്രധാന ഘടകം അയഡിനാണ്. അതിനാൽ ഭക്ഷണത്തിൽ അയഡിന്റെ അംശം കുറഞ്ഞാൽ തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുകയും അനുബന്ധലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഈ പ്രശ്‌നം ഭക്ഷണത്തിലൂടെ തന്നെ പരിഹരിക്കാവുന്നതാണ്’.സ്ത്രീകളിൽ തൈറോയിഡ് രോഗങ്ങൾ വർധിച്ചു വരികയാണ്. കഴുത്തിലെ മുഴയെപ്പറ്റിയുള്ള വേവലാതിയുമായി ആശുപത്രിയിലെത്തുന്ന കൗമാരക്കാരായ പെൺകുട്ടികളുടെ എണ്ണം തന്നെയാണ് ഇതിനുള്ള തെളിവ്.കണ്ണാടിയിൽ നോക്കുമ്പോൾ തൊണ്ടയിൽ മുഴയുള്ളതായി മിക്കവർക്കും തോന്നാറുണ്ട്. എന്നാൽ തടിച്ച ശരീരപ്രകൃതിയുള്ളവരിൽ ഇത് കൃത്യമായി മനസിലാക്കാൻ കഴിഞ്ഞെന്നു വരില്ല.കഴുത്തിന്റെ മുൻവശത്തായി സ്ഥിതിചെയ്യുന്ന അന്തസ്രാവീഗ്രന്ഥിയാണ് തൈാറോയ്ഡ്. നമ്മുടെ ശരീരത്തിലെ ഉപാപചയപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്.ഇതിൽ നല്ലൊരു ശതമാനവും ഉപദ്രവകാരിയല്ലാത്ത ഫിസിയോളജിക്കൽ ഗോയിറ്ററാണ്.
കുട്ടികളിലെ രണ്ടാംഘട്ടം വളർച്ചയുടെ ഘട്ടത്തിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കാരണം ഈ സമയത്ത് ഹോർമോണിന്റെ ഉപഭോഗം കൂടുതലായിരിക്കും.ഇങ്ങനെ ഗ്രന്ഥിക്കുണ്ടാകുന്ന താത്ക്കാലിക വീക്കം പൂർണമായും ഭേദമാക്കാം. ചുരുക്കം ചിലരിൽ ഇത് അപകടകരമായ ഗോയിറ്ററുമാകാം.ചൂടിനോടുള്ള അസഹിഷ്ണുത, ഹൃദയമിടിപ്പ് കൂടുക, ശരീരം മെലിയുക, മുടികൊഴിച്ചിൽ, അമിതദാഹം, വിശപ്പ് തുടങ്ങി നിരവധി ലക്ഷണങ്ങൾ ഉണ്ട്.തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനവൈകല്യംമൂലമുണ്ടാകുന്ന ഗോയിറ്റർ അഥവാ തൊണ്ടമുഴയ്ക്ക് ഹോമിയോ ചികിത്സ ഫലപ്രദമാണ്. ഇതിന് ദീർഘകാലം ചികിത്സ ആവശ്യമായി വരാം. എന്നാൽ പ്രകൃതിദത്തം ആയ ചികിത്സ രീതികളും ഉണ്ട് , അതിനെ കുറിച്ച് കൊടുത്താൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/prQ4-9s-ILA
Be First to Comment