വ്യാജ നമ്പർ പതിച്ച ടൂറിസ്റ്റ് ബസിനെ കൈയ്യോടെ പിടികൂടി മോട്ടോർ വാഹന വകുപ്പ്.
ടൂറിസ്റ്റ് ബസിനെ പിന്തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ബസ്സിനെ കയ്യോടെ പറ്റിയത്. കേരള രജിസ്ട്രേഷൻ ഉള്ള ടൂറിസ്റ്റ് ബസ് ആണ് ആന്ധ്ര നമ്പർ പ്ലേറ്റ് പതിച്ച് ഫിറ്റ്നസും ഇൻഷുറൻസും ഇല്ലാതെ അയ്യപ്പഭക്തനുമായി പോയപ്പോൾ പിടികൂടിയത്.
കിഴക്കേ കോട്ടയിൽ വച്ചാണ് മോട്ടോർ വാഹന വകുപ്പിന്റെ വിഭാഗം ഈ ബസ്സിനെ കൈയോടെ പിടികൂടിയത്. കൊല്ലം കൊട്ടാരക്കര അറയ്ക്കൽ സ്വദേശിയായ വാഹനത്തിന്റെ യഥാർത്ഥ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി.