ആശങ്കയിലായി തിരച്ചിൽ സംഘം:- സമുദ്രത്തിൽ നിന്നും അപ്രത്യക്ഷമായ ടൈറ്റാൻ അന്തർവാഹിനിക്കായുള്ള തിരിച്ചൽ തുടരുകയാണ്. ഓരോ 30 മിനിറ്റ് ഇടവേളയിലും ഈ മുഴക്കം കേട്ടതായി തിരച്ചിലിൽ പങ്കാളിയായ കനേഡിയൻ പി 3 എയർക്രാഫ്റ്റ് അറിയിച്ചിട്ടുണ്ട്. എന്നാൽ എവിടെനിന്നാണ് ഈ മുഴക്കം വരുന്നത് എന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ആഴക്കടലിൽ നിന്നും മുഴക്കം കേട്ട ഭാഗത്ത് വിന്യസിച്ച് തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. എന്നാൽ അന്തർവാഹിനിയിലെ ഓക്സിജൻ കുറയുന്നത് സംഘത്തിന്റെ സമ്മർദ്ദം കൂട്ടുന്നുണ്ട്. 96 മണിക്കൂർ നേരത്തേക്ക് പ്രാണവായു അന്തർവാഹിനിയിലുള്ളത്.125000 അടിയരത്തിലാണ് അന്തർവാഹിനി കാണാതെന്നാണ് റിപ്പോർട്ടുകൾ. പൈലറ്റ് ഉൾപ്പെടെ ഇതിൽ സഞ്ചരിച്ച അഞ്ചു പേർ മരിച്ചതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.
ന്യൂഫൗണ്ട് ലാൻഡിൽ നിന്ന് യാത്ര ആരംഭിച്ച രണ്ടു മണിക്കൂറിനു ശേഷമാണ് അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടമായത്. ന്യൂ ഫൗണ്ട് ലാൻഡ് തീരത്തുനിന്ന് 600 കിലോമീറ്റർ അകലെയാണ് ടൈറ്റാനിക് മുങ്ങിയ ഇടം. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കണ്ടു മടങ്ങാൻ വേണ്ട സമയം എട്ടുമണിക്കൂറോളം എടുക്കും.