നൻപകൽ നേരത്തിലെ മമ്മൂട്ടിയോട് ശ്രീകുമാരൻ തമ്പി പറഞ്ഞത് കേട്ടോ

ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. എന്നാൽ ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിലെ സംവിധായകനും പാട്ടെഴുത്തുകാരനുമൊക്കെയായ ശ്രീകുമാരൻ തമ്പി. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം അന്തർദേശീയ നിലവാരത്തിലാണെന്ന് പറയുന്നു അദ്ദേഹം.നൻപകൽ നേരത്ത് മയക്കം കണ്ടു. നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു. ലിജോ ജോസ് പല്ലിശ്ശേരി ഒരു ജീനിയസ് തന്നെ. ഈ ചെറുപ്പക്കാരൻ ഉയരങ്ങൾ കീഴടക്കാനിരിക്കുന്നതേയുള്ളൂ. അമ്പത്തേഴ് വർഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചിലവാക്കിയ എന്നെ അദ്ഭുതപ്പെടുത്തിയ അപൂർവം ചിത്രങ്ങളിലൊന്നാണ് നൻപകൽ നേരത്ത് മയക്കം,

 

 

ശ്രീകുമാരൻ തമ്പി കുറിച്ചു. സോഷ്യൽ മീഡിയയിലൂടെ ആണ് ഈ കാര്യം പറഞ്ഞത് , മികച്ച നടൻആണ് എന്നും മികച്ച ഒരു സിനിമ തന്നെ ആണ് എന്നും ആണ് പറയുന്നത് , ഈ കാര്യങ്ങൾ ഏലാം സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കയും ചെയ്തു ,
മലയാളിയായ ജെയിംസ്, തമിഴനായ സുന്ദരം എന്നിങ്ങനെ രണ്ട് ഭാവങ്ങളിലാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. തന്റെ മുൻ സിനിമകളിൽ നിന്ന് സമീപനത്തിൽ വ്യത്യസ്തതയുമായാണ് ലിജോ നൻപകൽ ഒരുക്കിയിരിക്കുന്നത്. എന്നായിരുന്നു ശ്രീകുമാരൻ തമ്പി പറഞ്ഞത് , ചിത്രം മികച്ച അഭിപ്രായം തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത് , തമിഴ് നാട്ടിൽ നിന്നും മികച്ച അഭിപ്രയം തന്നെ ആണ് വരുന്നത് ,