Press "Enter" to skip to content

ധോണിയിലെ നാട്ടുകാരുടെ പേടി സ്വപ്നമായിരുന്ന PT സെവൻ ചട്ടം പഠിപ്പിക്കുന്നു

കട്ടിൽ നിന്നും ആനകൾ ഇറങ്ങുത് എല്ലാവർക്കും ഭയം തന്നെ ആണ് ആനകൾ നാട്ടിൽ വന്നു പല പ്രശനങ്ങൾ ഉണ്ടാക്കുന്നതും പതിവ് കാഴ്ച്ച ആണ് , എന്നാൽ പാലക്കാട് ധോണിയിലെ നാട്ടുകാരുടെ പേടി സ്വപ്നമായിരുന്ന PT സെവൻ എന്ന കാട്ടാനയെ നല്ലനടപ്പ് പഠിപ്പിക്കാൻ പുതിയ പാപ്പാനെത്തും. കഴിഞ്ഞ ആറു മാസമായി ധോണി നിവാസികളുടെ ഉറക്കം കെടുത്തിയ കൊമ്പനാണ് പി.ടി 7. കഴിഞ്ഞ കുറേ ദിവസങ്ങളായി നാട്ടിലിറങ്ങി അക്രമം പതിവാക്കിയ ആന കാടി കയറിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വനം വകുപ്പിന്റെ പ്രത്യേക ദൗത്യസംഘം ഇന്നലെ കാട്ടിൽ കയറി പിടി7നെ പിടകൂടി കൂട്ടിലടയ്ക്കുകയായിരുന്നു.

 

 

പി.ടി7നെ മെരുക്കാനായി പുതിയ പാപ്പാനെ നിയോഗിക്കും. പാപ്പാൻ വഴിയായിരിക്കും ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ നൽകുക. പാപ്പാനിൽ നിന്ന് ആന തീറ്റ നേരിട്ട് സ്വീകരിക്കുന്നത് വരെ പോസിറ്റീവ് ഇൻഡ്യൂസ്മെന്റ് എന്ന രീതി തുടരും. പി.ടി 7ന് പ്രത്യേക ഭക്ഷണ മെനുവും തയ്യാറാക്കിയിട്ടുണ്ട്. ആനയെ മർദിക്കാതെ അനുസരണശീലം പഠിപ്പിക്കുന്ന സമ്പ്രദായമാണ് സ്വീകരിക്കുന്നത്.എന്നാൽ ഇങ്ങനെ ഉള്ള ആനകൾ പലപ്പോഴും അപകടം കൂടുതൽ ഉണ്ടാക്കാനാണ് പതിവ് അനുസരണ പഠിക്കാൻ കുറച്ചു കാലം എടുക്കുകയും ചെയ്യും ,

 

https://youtu.be/PgwcZXtnIy8