കേരളത്തെ കണ്ണീരിലാക്കി ഒളരിക്കര കാളിദാസൻ ചെരിഞ്ഞു

കേരളത്തിലെ ആന പ്രേമികൾക്ക് ഒരു ദുഃഖ വാർത്ത താനെ ആണ് ഇന്ന്, ഒളരിക്കര ദേവസ്വത്തിൻറെ ഉടമസ്ഥതയിലുള്ള കൊമ്പൻ ഒളരിക്കര കാളിദാസൻ ചരിഞ്ഞു. കടവല്ലൂരിലെ കെട്ടും തറിയിൽ നിന്നിരുന്ന ആന തളർന്ന് വീഴുകയായിരുന്നു. രണ്ട് ദിവസമായി തീറ്റ എടുത്തിരുന്നില്ല. നീരിലായിരുന്ന കാളിദാസനെ അഴിച്ചിട്ട് അധികം ദിവസമായിട്ടില്ല. ഹൃദയാഘാതമാകാം എന്നാണ് നിഗമനം. മറ്റ് വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷമെ അറിയാൻ കഴിയു. നിലമ്പൂർ കാടുകളിൽ എവിടെയോ ജനിച്ച ആനക്കുട്ടി 1990-91 കാലഘട്ടത്തിലാണ് മലവെള്ളപ്പാച്ചിലിൽ വനം വകുപ്പിൻറെ കയ്യിൽ എത്തുന്നത്. പിന്നീട് ന്യൂഡൽഹിയിലെ സർക്കസ് കമ്പനിയിലേക്ക് ആനക്കുട്ടിയെ ലേലം ചെയ്തു.

 

 

അവിടെ നിന്നും കോട്ടയത്തേക്ക് വിറ്റ ആനയെ തിരുമാന്ധാം കുന്ന് ദേവസ്വം വാങ്ങുകയായിരുന്നു. അവരതിന് തിരുമാന്ധാംകുന്ന് ദേവീപ്രസാദ് എന്ന് പേരിട്ടു. അത്ര പെട്ടെന്ന് ഒരു പാപ്പാൻമാർക്കും വഴങ്ങാത്ത ആനക്കുട്ടി ക്ഷേത്രത്തിനും പ്രശ്നമായി. പൂരങ്ങളിലും ഉത്സവങ്ങളിലും നിറസാനിധ്യം ആയിരുന്നു ഈ ആന, തീരാ നഷ്ടം തന്നെ അന്ന് കേരളത്തിലെ ആന പ്രേമികൾക്ക് , വലിയ വിഷമത്തിൽ തന്നെ ആണ് എല്ലാവരും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/lXs1i8xq3e4