തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് നയൻതാര എന്ന പേരിലറിയപ്പെടുന്ന ഡയാന മറിയം കുര്യൻ , മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയൻതാര തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് , എന്നാൽ സിനിമ മേഖലയിൽ സജീവ സാനിധ്യം ആയിരുന്നു , എന്നാൽ ഇപ്പോൾ നയൻതാരയുമായി ബന്ധപ്പെട്ട് തമിഴ് സിനിമ ലോകത്തെ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ സിനിമ ഉപേക്ഷിക്കുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷം ജൂണിൽ നയൻതാര സംവിധായകനായ വിഘ്‌നേഷ് ശിവനെ വിവാഹം കഴിക്കുകയും തുടർന്ന് വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തിരുന്നു. അമ്മയായതോടെ നയൻതാര സിനിമയിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നു എന്നു തന്നെ ആണ് പറയുന്നത് ,
അവസാനം പുറത്തിറങ്ങിയ ചിത്രമായ ‘കണക്ട്’ സാമ്പത്തികമായി പരാജയപ്പെടുകയും ചെയ്തു. നയൻതാര ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ജവാനാണ് ഇനി പുറത്തിറങ്ങാനുള്ളത്. ഈ ചിത്രങ്ങൾക്ക് ശേഷം നയൻതാര അഭിനയ രംഗത്ത് നിന്ന് മാറിനിൽക്കുമെന്നാണ് റിപ്പോർട്ട്. കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ കൊടുക്കാനും അവരുടെ സംരക്ഷണവും കൂടി കണക്കിലെടുത്താണ് നയൻതാര ഇത്തരമൊരു തീരുമാനത്തിലേയ്ക്ക് എത്തിയതെന്നാണ് സൂചന. നിലവിൽ ഏറ്റെടുത്തിരിക്കുന്ന പ്രോജക്ടുകൾ പൂർത്തിയാക്കിയ ശേഷം നയൻതാര നിർമ്മാണ രംഗത്തേയ്ക്ക് ചുവടുമാറ്റിയേക്കും എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇത് എല്ലാം ശരി വെക്കുന്ന രീതിയിൽ ഉള്ള വാർത്തകൾ ഒന്നും ഇത് വരെ വന്നിട്ടില്ല കുടുതൽ അറിയാൻ വീഡിയോ കാണുക ,