Press "Enter" to skip to content

രാജ്യന്തര ചലച്ചിത്രമേളയിൽ പ്രദർശനത്തിന് ഒരുങ്ങി നൻ പകൽ നേരത്ത് മയക്കം – Nanpakal Nerathu Mayakkam

Rate this post

മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച ലിജോ ജോസ് പെല്ലിശ്ശേരി. ആഗോളതലത്തിൽ മലയാള സിനിമയെ ശ്രദ്ധിക്കപ്പെടുന്നതിൽ അദ്ദേഹത്തിനുള്ള പങ്ക് വളരെ ചെറുത് ഒന്നുമല്ല.Nanpakal Nerathu Mayakkam in IFFK

വളരെ പ്രേക്ഷകർ പ്രീതിയും അതോടൊപ്പം നിരൂപകപ്രശംസയും നേടിയിട്ടുള്ള ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുള്ളത്.

ഈയടുത്ത് മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രവും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി എന്നാൽ ഈ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. എന്നാൽ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ വേൾഡ് പ്രീമിയർ ഈ വരുന്ന കേരള രാജ്യന്തര ചലച്ചിത്രമേളയിലാണ്.

തിരുവനന്തപുരത്ത് ഡിസംബർ 12നാണ് ചിത്രം റിലീസ് ചെയ്യുക ടാഗോർ തിയേറ്ററിലാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം നടത്തുന്നത് തുടർന്ന് 13, 14 തീയതികളിൽ ഏരീസ് പ്ളേക്സ്, അജന്ത തിയേറ്റർ എന്നിവിടങ്ങളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. രാജ്യാന്ത മത്സര വിഭാഗങ്ങളിലാണ് ചിത്രം പ്രദർശിക്കുന്നത് ഡിസംബർ 9 മുതൽ 16 വരെ എട്ടു ദിവസങ്ങളിലാണ് ഐഎഫ് എഫ് കെ നടക്കുന്നത്. മമ്മൂട്ടിടെ ഈ അടുത്ത് ഇറങ്ങിയ റോഷാക് ഗംഭീര വിജയം നേടിയിരുന്നു. ലിജോ ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടി എത്തുമ്പോൾ ആരാധകർക്കുള്ള പ്രതീക്ഷ ചെറുതൊന്നുമല്ല.ലിജോ ജോസിന്റെ അടുത്ത് ഇറങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അതു കൊണ്ടുതന്നെ മികച്ച പ്രതീക്ഷയുണ്ട്.

 

More from NewsMore posts in News »