പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി, ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു – Murder in Delhi

sruthi

സുഹൃത്തായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത വിദ്യാർത്ഥിയെ കുത്തിക്കൊന്നു. ഡൽഹി സർവകലാശാലയിലെ ഒന്നാമത്തെ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി നിഖിൽ ചൗഹാൻ (19)ആണ് മരിച്ചത്. സമപ്രായക്കാരായ ഹാറൂൺ, രാഹുൽ എന്നിവരാണ് കൊലപ്പെടുത്തിയത് എന്ന് പോലീസ് പറഞ്ഞു ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു

ഒരാഴ്ച മുൻപ് ഓപ്പണിങ് സ്കൂളിലെ വിദ്യാർഥി നിഖിലിന്റെ സുഹൃത്തിനോട് അപമര്യാതയായി പെരുമാറിയിരുന്നു നിഖിൽ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്ന് നിഖിലിനോട് പ്രതികാരം ചെയ്യാൻ പ്രതി തീരുമാനിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ഡൽഹിയിലെ പശ്ചി സ്വദേശിയാണ് കൊല്ലപ്പെട്ട നിഖിൽ ചൗഹാൻ. പ്രതി ഒന്നാംവർഷ ഡിഗ്രി വിദ്യാർഥിനിയാണ് ബിന്ദപൂർ സ്വദേശിയാണ്. രാഹുലിന്റെ സുഹൃത്തും ജാനക് പൂർ സ്വദേശിയുമാണ് ഹാറൂൺ.

ഞായറാഴ്ച ഉച്ചയോടെ പ്രതിയും മൂന്ന് സുഹൃത്തുക്കളുമായി ആര്യഭട്ട കോളേജിനു മുൻപിൽ നിൽക്കുകയായിരുന്നു വിദ്യാർത്ഥിയെ നെഞ്ചിൽ കത്തിക്കുത്തി കയറ്റി. നിരവധിതവണ കുത്തേറ്റ നിഖിലിനെ ഗുരുതരമായി പരിക്കേറ്റ നിഖിലിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല