അപകടത്തിൽ വേർപ്പെട്ടുപോയ തല തുന്നി ചേർത്തു, ഹസനു ഇതു പുനർജന്മം – Miracle Surgery : കാറിടിച്ച് തല വേർപെട്ടുപോയ 12 വയസ്സുകാരന് പുതുജീവിതം നൽകി ഡോക്ടർമാർ . സൈക്കിൾ ഓടിക്കുമ്പോൾ ആണ് സുലൈമാൻ ഹസൻ എന്ന കൗമാരക്കാരന്റെ തലയോട്ടി പൂർണ്ണമായും നട്ടെല്ലിന്റെ ടോപ് വെർട്ടിബ്രയിൽ നിന്നും വേർപെട്ടു പോയത്.
അപകടത്തിനുശേഷം ഹസാദാ മെഡിക്കൽ സെന്ററിലേക്ക് കുട്ടിയെ എയർ ലിഫ്റ്റ് ചെയ്യുകയായിരുന്നു. ബെലാറ്ററൽ അറ്റ്ലാന്റോ ഒക്കിപ്പിറ്റൽ ജോയിന്റ് ഡിസ് ലൊക്കേഷൻ എന്നാണ് ഈ അവസ്ഥയെ ശാസ്ത്രീയമായി പറയുന്നത്.
തുടർന്ന് 50 ശതമാനം മാത്രം രക്ഷപ്പെടാൻ സാധ്യതയുള്ള ഹസന് പുതുജീവിതം ലഭിച്ചത് വെറുമൊരു അത്ഭുതമല്ലെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ മാസം നടന്ന ശസ്ത്രക്രിയയും തുടർ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതുവരെ ഡോക്ടർമാർ പുറത്ത് വിട്ടിരുന്നില്ല ന്യൂറോളജിക്കൽ പ്രശ്നങ്ങളോ പരസഹായം ആവശ്യമുള്ള അവസ്ഥയോ ഹസന് ഇല്ല എന്നത് മെഡിക്കൽ രംഗത്തിന് വലിയ അഭിമാനം ആകുകയാണ്. ഡോക്ടർ ഒഹദ് ഈനവും ടീമും ആണ് ഹസന് പൊതുജീവൻ നൽകിയത്.