27-ാമത് സംസ്ഥാന ചലച്ചിത്രമേളയിൽ നൻപകൽ നേരത്ത് മയക്കം ആദ്യം പ്രദർശിപ്പിക്കുക.

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം നൻപകൽ നേരത്ത് മയക്കം റിലീസിന് ഒരുങ്ങുകയാണ്. 27-ാമത് സംസ്ഥാന ചലച്ചിത്ര മേളയിലാണ് ചിത്രം ആദ്യം പ്രദർശിപ്പിക്കുക.

പ്രദർശനത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് സംബന്ധമായ വിവരങ്ങൾ മമ്മൂട്ടി പുറത്തുവിട്ടിരുന്നു. ചലച്ചിത്രമേളയുടെ മൂന്ന് ദിവസങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. തുടർന്നാണ് തിയറ്ററുകളിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്. ഈ വർഷം ഡിസംബർ 9 മുതൽ 16 വരെ എട്ട് ദിവസങ്ങളിലായാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. 12,13,14 തിയതികളിൽ ടാഗോർ തിയറ്റർ, ഏരീസ് പ്ലക്സ് ഓഡി 01, അജന്ത തിയറ്റർ എന്നിവിടങ്ങളിലാണ് ‘നൻപകൽ നേരത്ത് മയക്കം’സിനിമയുടെ പ്രദർശനങ്ങൾ നടക്കുക.

 

ചിത്രം അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ആണ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുക. വലിയ ഒരു പ്രതീക്ഷയിൽ തന്നെ ആണ് എല്ലാ പ്രേക്ഷകരും ഇരിക്കുന്നത് ചിത്രം പ്രഖ്യാപനം മുതൽ തന്നെ വലിയ ഒരു ആവേശം തന്നെ ആയിരുന്നു നേടിയതു , ആദ്യമായി ആണ് മോഹൻലാലും ലിജോ ജോസ് പാലിശേരിയും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നത് , എൽജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം പഴനി കന്യാകുമാരി എന്നിവടങ്ങളിൽ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കത്. ചിത്രം ഉടൻ തന്നെ തിയേറ്ററിൽ റിലീസ് ചെയ്യും ,