Press "Enter" to skip to content

മൂന്നുവട്ടം തുടർച്ചയായി കണ്ടു, ഈ വർഷത്തെ ഇഷ്ടപ്പെട്ട ചിത്രം തല്ലുമാല, ലോകേഷ് കനകരാജ് – Lokesh Kanagaraj

Rate this post

Lokesh Kanagaraj:- ഇന്ത്യൻ തിയേറ്ററുകളിലെ ഇളക്കിമറിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു വിക്രം. കമലഹാസൻ നായകനായ ചിത്രത്തിൽ വൻ താരനിര അണിനിരന്നിരുന്നു. വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ അടക്കമുള്ള ഇന്ത്യയിലെ പ്രമുഖ താരങ്ങൾ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഈ ചിത്രത്തിന്റെ എല്ലാ ക്രെഡിറ്റും സംവിധായകനായ ലോകേഷ് കനകരാജിന് ഉള്ളതാണ്.

ഇപ്പോൾ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ലോകേഷ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ടോവിനോ നായകനായ തല്ലു മാലയാണ് കഴിഞ്ഞവർഷം പുറത്തിറങ്ങിയതിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്നാണ് ലോകേഷ് കനകരാജ് പറഞ്ഞത്. ഒരു ഓൺലൈൻ ചാനലിനെയും നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് സംവിധായകൻ മനസ്സുതുറന്നത്.

അതേസമയം മലയാള സിനിമയ്ക്ക് തീർത്തും പുതുമയുള്ള ഒരു കഥ പശ്ചാത്തലവും കഥ പറച്ചിലും ആയാണ് തല്ലുമാല പ്രദർശനത്തിനെത്തിയത് ആക്ഷൻ രംഗങ്ങളാണ് തല്ലുമാലയുടെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിന്റെ ആദ്യ ഷോ മുതൽ ഗംഭീര തിരക്കും അനുഭവപ്പെട്ടിരുന്നു. ഓഗസ്റ്റ് 12നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. മാസ്സ് ആക്ഷൻ രംഗങ്ങൾക്കും കോമഡി ചിത്രത്തിൽ വലിയ പ്രാധാന്യം നൽകിയത് ടോവിനോ, കല്യാണി പ്രിയദർശൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
തീയറ്ററിൽ വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്നതിൽ ഈ ചിത്രം വഹിച്ച പങ്ക് ചെറുതൊന്നുമല്ല.

More from NewsMore posts in News »