News

മമ്മൂട്ടിയുടെ അഭിനയം കണ്ടു ലിജോ ജോസ് പെല്ലിശ്ശേരി കരഞ്ഞപ്പോൾ – Mammootty

Mammootty:- മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. ഇന്നലെയാണ് ഈ ചിത്രത്തിന്റെ പ്രീമിയർ കേരളാ അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടന്നത്. തിരുവനന്തപുരത്ത് വെച്ച് നടന്ന ഇതിന്റെ പ്രീമിയറിന് ശേഷം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി അവിടെയെത്തിച്ചേർന്ന പ്രേക്ഷകരുമായി സംവദിക്കുകയും ചെയ്തു. എന്നാൽ അതിൽ ഒരു ഓൺലൈൻ വാർത്ത മാധ്യമം ചോദിച്ച ചോദ്യം ആയിരുന്നു ഇപ്പോൾ വലിയ ചർച്ചകൾക്ക് ഇടയാക്കിയത് , മമ്മൂട്ടി ഈ ചിത്രത്തിലെ ഒരു രംഗം അഭിനയിച്ചത് കണ്ട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ കണ്ണ് നിറഞ്ഞു എന്ന് കേട്ടിരുന്നു എന്നും, അത് ഏത് രംഗമാണ് എന്നുമായിരുന്നു ചോദ്യം എന്നാൽ ഇതിനു മറുപടി നല്കുകയും ചെയ്തു , എന്നാൽ ഇങ്ങനെ ആയിരുന്നു മറുപടി , ഇതെന്റെ ഊര് എന്ന് മമ്മൂട്ടി കഥാപാത്രമായ സുന്ദരം പറയുന്ന ഒരു സീനിൽ തന്റെ കണ്ണ് നിറഞ്ഞിരുന്നു എന്നും പറഞ്ഞിരുന്നു,

 

പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ ലിജോ, നല്ല പ്രതികരണങ്ങൾക്ക് നന്ദിയും അറിയിച്ചു. ഇവിടുന്ന് നേരെ തന്റെ പുതിയ മോഹൻലാൽ ചിത്രത്തിന്റെ ജോലികളിലേക്കാണ് പോകുന്നതെന്നും ലിജോ പറയുന്നു. എസ് ഹരീഷ് രചിച്ച നൻ പകൽ നേരത്ത് മയക്കം നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ്. ജെയിംസ്, സുന്ദരം എന്നീ കഥാപാത്രങ്ങളായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടിക്കൊപ്പം രമ്യ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, രാജേഷ് ശർമ്മ, കോട്ടയം രമേശ്, ബിറ്റോ ഡേവിസ്, ടി സുരേഷ് ബാബു, ചേതൻ ജയലാൽ എന്നിവരും ഇതിൽ അഭിനയിച്ചിട്ടുണ്ട്.

 

To Top