News

ദുൽഖർ സൽമാൻ നായകനാക്കി സൗബിന്റെ പുതിയ ചിത്രം വരുന്നു

പുതിയ ചിത്രങ്ങൾ പ്രഖ്യാപിച്ച് നടൻ ദുൽഖർ സൽമാൻ. ‘പറവ’യ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നടൻ സൗബിന്‍ ഷാഹിർ സംവിധാനം ചെയ്യുന്ന ‘ഓതിരം കടകം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ദുൽഖർ തന്റെ ജന്മദിനത്തിൽ പുറത്ത് വന്നിരുന്നു . ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

2017–ല്‍ പുറത്തിറങ്ങിയ പറവ ആയിരുന്നു സൗബിന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തിലാണ് എത്തിയത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗബിൻ വീണ്ടും സംവിധായക തൊപ്പി അണിയുന്നത്. എന്നാൽ പിന്നീട് ഈ ചിത്രത്തിൽ നിന്നും ദുൽഖുർ മാറി എന്ന വാർത്തകളും വന്നിരുന്നു , എന്നാൽ അതിനു ശേഷം ദുൽഖുർ ആയി ഒരു സിനിമ ചെയ്യണം എന്ന് പറയുകയും ചെയ്തു ,

എന്നാൽ ഇപ്പോള് പുറത്തു വരുന്ന റിപോർട്ടുകൾ അനുസരിച് സൗബിൻ സംവിധാനം ചെയുന്ന ചിത്രത്തിൽ ദുൽഖുർ തന്നെ ആണ് നായകൻ എന്ന് പറയുന്നത് , പറവയിൽ നിന്നും വളരെ അതികം വ്യത്യസ്തം ആയ ഒരു ചിത്രം താനെ ആണ് ഇത് എന്നാണ് പറയുന്നത് , അതുപോലേ തന്നെ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ‘കിങ്ങ് ഓഫ് കൊത്ത’യാണ് ദുൽഖർ നാകനാകുന്ന മറ്റൊരു പുതിയ ചിത്രം.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ്റും താരം പങ്കുവച്ചിട്ടുണ്ട്. കൈയിൽ തോക്കേന്തിയാണ് ദുൽഖറിന്റെ കഥാപാത്രത്തെ പോസ്റ്ററിൽ കാണാനാവുക. ദുൽഖറിന്റെ അടുത്ത സുഹൃത്താണ് സംവിധായകൻ ജോഷിയുടെ മകനായ അഭിലാഷ്. ഇത് തന്റെ സ്വപ്ന പദ്ധതിയാണെന്നും ദുൽഖർ കുറിക്കുന്നു. ആക്ഷൻ ത്രില്ലറാണ് എന്നാൽ ഈ ചിത്രം കഴിഞ്ഞ ശേഷം ആണ് സൗബിന്റെ സിനിമയിൽ അഭിനയിക്കുകയുള്ളു ,

 

To Top