മാളികപ്പുറം എന്ന സിനിമയുടെ വിജയത്തിന്റെ ഭാഗം ആയി സോഷ്യൽ മീഡിയയിൽ വലിയ ആഘോഷം തന്നെ ആയിരുന്നു എന്നാൽ ഉണ്ണിമുകുന്ദൻ നായകനായ ഈ ചിത്രത്തെ കുറിച്ച് നിരവധി മോശം വാർത്തകൾ ഉയർന്നതിനെതിരെ പ്രതികരിച്ചതും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , എന്നാൽ കഴിഞ്ഞാൽ ദിവസം നടന്ന ഒരു കാര്യം ആണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചത് , യൂട്യൂബ് വ്‌ളോഗറോട് അപമര്യാദയായി സംസാരിച്ചു എന്ന ആരോപണത്തിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ. തെറി പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലെങ്കിൽ തന്റെ അഹങ്കാരമായോ കാണാമെന്ന് നടൻ പറഞ്ഞു.
ഒരു സിനിമ ചെയ്തുവെന്നും അതിനെ വിമർശിക്കാം എന്നത് കൊണ്ട് തന്റെ മാതാപിതാക്കളേയോ ദേവുവിനേയോ പറ്റി അനാദരവോടെ സംസാരിക്കുന്നത് തനിക്ക് സ്വീകരിക്കാൻ പറ്റില്ലെന്നും താരം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. മാളികപ്പുറം എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനും വ്‌ളോഗറും തമ്മിലുള്ള ഫോൺ സംഭാഷണം വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് താരം വിശദീകരണവുമായി എത്തിയത്. എന്നാൽ ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ വൈറൽ ആയിരുന്നു , എന്നാൽ ഇതിനു മറുപടി നൽക്കുകയും , വിശധികാരണം ആയി ഉണ്ണിമുകുന്ദൻ രംഗത്ത് വരുകയും ചെയ്‌തത് ആണ് ,