News

റിയാസ് സലീമിനെ മറുപടിയുമായി ആരതി പൊടി

ബിഗ് ബോസ് മത്സരാർത്ഥിയായ റോബിനേയും ഭാവി വധു ആരതി പൊടിയേയും പരിഹസിച്ച് റിയാസ് സലീം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആരതി പൊടിയെ കുറിച്ച് എന്താണ് അഭിപ്രായം എന്ന ആരാധകരുടെ ചോദ്യത്തിന് ആരാണ് ഈ ആരതി പൊടിയെന്നായിരുന്നു റിയാസിന്റെ മറുചോദ്യം. പ്രശസ്തനായ ബോയ് ഫ്രണ്ടിന്റെ പേരിൽ പ്രശസ്തി നേടിയവരെ കുറിച്ച് ആലോചിക്കാനുള്ള സമയം തനിക്ക് ഇല്ലെന്നും റിയാസ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്നെ പരിഹസിച്ച റിയാസിന് മറുപടിയുമായി ആരതി പൊടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. റിയാസിന്റെ പേര് പറയാതെയാണ് പ്രതികരണം. ആരാധകരുടെ ചോദ്യത്തിന് റിയാസ് ആരതിയേയും റോബിനേയും അളവറ്റ് പരിഹസിച്ചത്. ‘ആരതി പൊടി പ്രശസ്തയാണോ അരിപ്പൊടി എന്നൊക്കെ കേട്ടിട്ടുണ്ട്. ഈ പൊടി പക്ഷേ ഞാൻ ആദ്യമായാണ് കേൾക്കുന്നത്.

 

അവർ നടിയാണോ മോഡലാണോ എന്താണ് സ്വന്തം കഴിവും ടാലന്റും കൊണ്ട് വളർന്ന ആരെങ്കിലും ആയിരുന്നുവെങ്കിൽ എനിക്ക് അറിയാൻ ചാൻസുണ്ട്.അല്ലാതെ ബോയ് ഫ്രണ്ടിന്റെ പേരിൽ മാത്രം പോപ്പുലറായ ആളാണെങ്കിൽ ക്ഷമിക്കണം അത്തരക്കാർക്ക് വേണ്ടി ഞാൻ എന്റെ വിലപ്പെട്ട സമയം കളയാറില്ല’, എന്നായിരുന്നു റിയാസ് പറഞ്ഞത്.ഇതിന് മറുപടിയായിട്ടാണ് ആരതിയുടെ പോസ്റ്റ്. എന്നാൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ഒരു ചർച്ച തന്നെ ആയിരുന്നു ബിഗ് ബോസ് മത്സരാത്ഥികളെ കുറിച്ച് ചർച്ചകൾ , എന്നത് ഇപ്പോൾ ഇവരെ കുറിച്ചുള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്,

To Top