ആടിനെ വിൽക്കാൻ തയ്യാറാകാതെ ഉടമസ്ഥൻ:- ഒരുകോടിയോളം രൂപയുടെ വില നൽകാം എന്ന് പറഞ്ഞിട്ടും ആടിനെ വിട്ടു നൽകാൻ തയ്യാറാകാതെ ഉടമസ്ഥൻ. രാജു സിംഗ് ആണ് തന്റെ കയ്യിലുള്ള ആടിന് ഒരു കോടിയോളം രൂപ വില വാഗ്ദാനം ചെയ്തിട്ടും വിൽക്കാൻ തയ്യാറാകാതിരുന്നത്. ആട് തന്റെ അരുമയാണെന്നാണ് അദ്ദേഹം പറയുന്നത്. ആടിന്റെ വയറിന്മേലുള്ള 786 എന്ന അക്കമാണ് ആടിനെ ഇത്രയും വിലപ്പുള്ളതാക്കിയത്. മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഇയാക്കങ്ങൾ വളരെ പ്രധാനപ്പെട്ടതാണ് ബിസ്മില്ലാഹി റഹ്മാനി റഹീം എന്നതിന്റെ ചുരുക്ക എഴുത്തായാണ് ഈ അക്കങ്ങളെ കരുതിപ്പോരുന്നത്.
ഒരു വയസ്സാണ് രാജുവിന്റെ പൊന്നാമനയുടെ പ്രായം സവിശേഷമായ ആടായതിനാൽ തന്നെ മാതളനാരങ്ങയും പപ്പായയും ധാന്യങ്ങളും പച്ചക്കറികളും ആണ് ഭക്ഷണമായി നൽകുന്നത് സുരക്ഷാകാരണങ്ങളാൽ വീടിന്റെ ഉള്ളിലേക്ക് ആടിനെ മാറ്റുകയും ചെയ്തിട്ടുണ്ട്.