-ജീവിത വിശേഷങ്ങളുമായി അഖിൽ മാരാർ ലൈവിൽ എത്തിയപ്പോൾ

പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനാണ് അഖില്‍ മാരാര്‍. 2013ല്‍ പുറത്തിറങ്ങിയ പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അഖില്‍.പിന്നീട് 2021ല്‍ ഒരു താത്വിക അവലോകനം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും അഖില്‍ തന്നെയായിരുന്നു എഴുതിയത്. സംവിധായകനും ബിഗ്‌ബോസ് മലയാളം സീസൺ 5 വിജയിയുമാണ് അഖിൽ മാരാർ. ബിഗ്‌ബോസിന്റെ ഇത് വരെയുള്ള സീസണുകളിൽ വെച്ച് ഏറ്റവും കൂടുതൽ വോട്ട് വാങ്ങി വിജയിച്ച മത്സരാർത്ഥിയാണ് അഖിൽ മാരാർ. അത്രയേറെ ജനപിന്തുണ നേടിയ മറ്റൊരു മത്സരാർത്ഥി ബിഗ്‌ബോസിൽ ഉണ്ടായിട്ടില്ല എന്നതാണ് സത്യം.ബിഗ്ബോസിനകത്തും പുറത്തും തന്റെ നിലപാടുകളെല്ലാം വ്യക്തമായി പറയാൻ മടി കാണിക്കാത്ത അഖിലിനെ പ്രേക്ഷകർ സ്നേഹിച്ച തുടങ്ങിയത് ബോഗ്‌ബോസിൽ വന്നതിനു ശേഷമാണു. തരാം സോഷ്യൽ മീഡിയയിലും തന്റെ കാര്യങ്ങൾ പങ്കുവെക്കരുത്ത് ആണ് , ഇടയ്ക്കിടെ ലൈവിൽ എത്തി തന്റെ വിശേഷങ്ങളെല്ലാം ആരാധകാരുമായി പങ്ക് വെയ്ക്കാൻ താരം സമയം കണ്ടെത്താറുണ്ട്.

 

 

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വാർത്ത പങ്ക് വെയ്ക്കാൻ സോഷ്യൽ മീഡിയയിൽ ലൈവിൽ എത്തിയിരിക്കുകയാണ് താരം. മരി ക്കുമ്പോൾ അടക്കാൻ എങ്കിലും ഒരു സെന്റ് ഭൂമി സ്വന്തമായി വാങ്ങണമെന്ന് മാത്രമേ താൻ ആഗ്രഹിച്ചിട്ടുള്ളു എന്നും എന്നാൽ ഇപ്പോൾ സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങാൻ തനിക്ക് കഴിഞ്ഞെന്നുമാണ് താരം ആരാധകരോട് പറഞ്ഞത്..ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച ആഗ്രഹമാണ് ഇപ്പോൾ നടന്നതെന്നാണ് അഖിൽ പറയുന്നത് ഭാര്യ ലക്ഷ്മിയോടൊപ്പമാണ് താരം ഈ സന്തോഷ വാർത്ത ആരാധകാരുമായി പങ്ക് വെച്ചത്.ഈയടുത്താണ് അഖിൽ പുതിയ കാർ വാങ്ങിയത്, എന്നാൽ ഇത് എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , വലിയ ഫാൻസ്‌ അസോസിയേഷൻ എന്ന രീതിയെ പ്രോത്സാഹിപ്പിക്കുന്ന ഒരാളല്ല താൻ എന്നും താൻ ബിഗ്‌ബോസിൽ ആയിരുന്നപ്പോൾ ഉണ്ടായ ഫാൻസ്‌ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകൾ തന്നെ വേണ്ട എന്ന് സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഖിൽ തുറന്ന് പറഞ്ഞു.