കേരളത്തിലെ നാട്ടാനകളിൽ ഉയരം കൊണ്ട് രണ്ടാം സ്ഥാനക്കാരനായ പട്ടത്ത് ശ്രീകൃഷ്ണൻ ചരിഞ്ഞു എന്ന വാർത്തകൾ എല്ലാവരിലും വളരെ അതികം വിഷമം ഉണ്ടാക്കിയത് ആണ് . മുന്നൂറ്റി പതിനാലു സെന്റീമീറ്റർ ഉയരമുണ്ടായിരുന്നു ഈ ആനയ്ക്ക്. തൃശ്ശൂർ തൃപ്രയാറിനു സമീപം കിഴ്‌പ്പിള്ളിക്കരയിലെ അശോകന്റെ ഉടമസ്ഥതയിൽ ഉള്ള ശ്രീകൃഷ്ണൻ കുറച്ച് കാലമായി അസുഖ ബാധിതനായിരുന്നു. കെട്ടും തറിയിൽ വീണതിനെ തുടർന്ന് പിൻകാലിന്റെ എല്ലിന് ഒടിവു സംഭവിച്ചിരുന്നു. പ്രമുഖരായ ഡോക്ടർമാർ മാറി മാറി ചികിത്സിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല.സ്ഥിരമായി കിടന്നു പോയാൽ ആനയ്ക്ക് മറ്റ് അസുഖങ്ങളും ശരീരത്തിൽ വ്രണങ്ങളും ഉണ്ടാകുമെന്നതിനാൽ ബെൽറ്റ് ഉപയോഗിച്ച് താങ്ങി നിർത്തുകയായിരുന്നു.
ഭക്ഷണം കഴിക്കുവാനുള്ള ബുദ്ധിമുട്ടു കാരണം ആന വളരെ ക്ഷീണിതനായിരുന്നു. ആധുനിക സൌകര്യങ്ങൾ ഇല്ലാത്തതിനാൽ പലപ്പോഴും എല്ലിനും മറ്റും പരിക്കു പറ്റിയ ആനകളെ ചികിത്സിച്ച് രക്ഷപ്പെടുത്തുക ബുദ്ധിമുട്ടാണെന്നും പറയുന്നു , എന്നാൽ ഉയരക്കേമൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയുടെ എതിരാളി തന്നെ ആയിരുന്നു ഈ ആന , ഒരു സമയത്തു പൂരകളിൽ നിറഞ്ഞു നിന്ന ആന തന്നെ ആണ് , യാതൊരുവിധത്തിലും ഉള്ള പ്രശനങ്ങൾ ഒന്നും ഈ ആന ഉണ്ടാക്കിയിരുന്നില്ല , ഈ ആനയുടെ വിയോഗം വളരെ അതികം വിഷമം ഉണ്ടാക്കിയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,