ട്രാൻസ്ഫോർമേഷൻ വീഡിയോയുമായി മൗനരാഗം നലീഫ് ജിയ ഇതെന്തു മാറ്റണമെന്ന് ആരാധകർ മലയാളം ഒട്ടും അറിയാതെ ഇരുന്നിട്ടും തൻറെ അഭിനയ മികവു കൊണ്ടും വ്യത്യസ്തമായ ശൈലി കൊണ്ടും പ്രേക്ഷകരുടെ കൈയ്യടി നേടിയ താരമാണ് നലീഫ് ജിയ. മൗനരാഗം എന്ന ഒരു ഒറ്റ സീരിയലിലൂടെയാണ് തമിഴ് മോഡലായ നലീഫ് മലയാളി പ്രേക്ഷകർക്കിടയിൽ തന്റേതായ ഒരു സ്ഥാനം കയ്യടക്കുന്നത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പര 500 എപ്പിസോഡുകൾ ഇതിനോടകം പിന്നിട്ടു.ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ നലീഫ് പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ഏറെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലുള്ളൊരു പോസ്റ്റാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. തമിഴ്നാട് സ്വദേശിയാണ് നലീഫ് ജിയ. എഞ്ചിനീയറിങ് ബിരുദധാരിയാണ്. അഭിനയത്തോടുള്ള അടങ്ങാത്ത മോഹമാണ് മൗനരാഗത്തിൽ താരത്തെ എത്തിച്ചത്. മൗനരാഗത്തിൽ കല്യാണി എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അന്യ ഭാഷാ നടി ആയ ഐശ്വര്യ റംസായി ആണ്.
എന്നാൽ താരം സോഷ്യൽ മീഡിയയിൽ വളരെ അതികം വൈറൽ ആണ് , താരത്തിന്റെ വീഡിയോ എല്ലാം വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യാറുണ്ട് , എന്നാൽ അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ തരാം പുറത്തു വിട്ടിരിക്കുന്നു , അഭിനയം പോലെ തന്നെ നലീഫ് ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒന്നാണ് ആരോഗ്യ സംരക്ഷണം. ഇതിൻറെ ഭാഗമായി ജിമ്മിൽ നിന്നും മറ്റുമുള്ള നിരവധി വീഡിയോകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിട്ടും ഉണ്ട്. എട്ടാം ക്ലാസ് മുതൽ താൻ ഒരു അത്‌ലറ്റ് ആയിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. മാത്രവുമല്ല വീഡിയോയിൽ തന്റെ മുൻകാല ചിത്രങ്ങളും നലീഫ് പരിചയപ്പെടുത്തുന്നുണ്ട്. താരത്തിന്റെ ട്രാൻസ്ഫർമേഷൻ കണ്ട അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ.ഈ ചിത്രങ്ങളും മറ്റും ആരാധകർ ഏറ്റെടുക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,