പ്രത്യക്ഷമായ എതിർപ്പും പരോക്ഷമായ എതിർപ്പും സ്നേഹഭാവത്തിൽ അടുത്ത് കൂടി നിന്നുള്ള ശത്രുതയും അസൂയയും കുശുമ്പും ശാപവുമെല്ലാം കാരണം ശത്രുദോഷം സംഭവിക്കാം. സൗഹൃദത്തിൽ പറ്റിക്കൂടി നിൽക്കുന്ന ശത്രുക്കളാണ് ഏറ്റവും അപകടകാരികൾ. ജീവിതത്തിൽ എല്ലാ കാര്യങ്ങൾക്കും തടസം, എന്നും എപ്പോഴും ദുരിതം, എത്ര കഷ്ടപ്പെട്ടാലും ഉയർച്ച ഉണ്ടാകാതിരിക്കുക ഇതെല്ലാമാണ് പൊതുവേ ശത്രുദോഷത്തിന്റെ പ്രധാന സൂചനകൾ. എന്നാൽ ഇതേ ലക്ഷണങ്ങൾ മറ്റ് കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. അതിനാൽ ഉത്തമനായ ഒരു ജ്യോതിഷനെ കൊണ്ട് ജാതകം പരിശോധിച്ച് ദോഷത്തിന്റെ കാഠിന്യവും ഗൗരവവും കണ്ടെത്തുകയും ശരിയായ പരിഹാരകർമ്മം ചെയ്യുകയുമാണ് കടുത്ത ശത്രുദോഷങ്ങൾക്കുള്ള പോംവഴി.
എന്നാൽ മിക്കവർക്കും ഇങ്ങനെ പെട്ടെന്ന് ജ്യോതിഷിയെ കാണാനും ആ രീതിയിൽ പരിഹാരം ചെയ്യാനും സൗകര്യവും സാഹചര്യവും ലഭിച്ചെന്ന് വരില്ല. ഇക്കൂട്ടർ ഉടൻ തന്നെ ഹനുമാൻ സ്വാമിയെ അഭയം പ്രാപിക്കണം. ഹനുമാൻ സ്വാമിയെ പ്രാർത്ഥിച്ച് വെറ്റിലമാല ചാർത്തുന്നതിലൂടെ കുറെയൊക്കെ ദോഷങ്ങൾ മാറും. അവരിലെ ശത്രു ഭാവത്തിന്റെ നാശത്തിനാണ്. ശത്രുദോഷവും ആശങ്കയും ഭയവും അകറ്റാൻ ചില മന്ത്രങ്ങളുണ്ട്. അതിൽ പതിന്നാല് മന്ത്രങ്ങൾ ഉണ്ട് , ശൂലിനിമന്ത്രം. ഇത് നമ്മളുടെ എല്ലാ പ്രശ്ങ്ങൾക്കും പരിഹാരം തന്നെ ആയിരിക്കും ,
https://youtu.be/nSyTF63nLrw