Press "Enter" to skip to content

കാൽമുട്ട് വേദന കാലിലെ നീര് എന്നിവ മാറ്റിയെടുക്കാം

Rate this post

മുട്ടിന് തേയ്മാനം സംഭവിച്ചു വേദനയും നീരും ഉണ്ടാകുന്നതാണ് മുട്ടുവേദനയുണ്ടാകുന്ന പ്രധാന കാരണം. കാൽമുട്ടു വേദനയ്ക്കു പരിഹാരമായി ഒരു പരിധി വരെ നമുക്ക് ആശ്വാസം നൽകാൻ സാധിയ്ക്കുന്ന ചില വീട്ടു വൈദ്യങ്ങളുണ്ട്. ഇവ പരീക്ഷിയ്ക്കാം. നമ്മുടെ ശരീരത്തെ താങ്ങി നിർത്തുകയും അനായാസം ചലിപ്പിക്കാൻ പര്യാപ്തമാക്കുകയും ചെയ്യുന്ന പ്രധാനപ്പെട്ട സന്ധിയാണ് കാൽമുട്ട്. തുടയെല്ല്, വലിയ എല്ല്, കാലുകളിലെ ചെറിയ എല്ല്, മുട്ടുചിരട്ട എന്നിവയാണ് ഈ സന്ധിയിലുള്ളത്. പരിക്കുകൾ, ഉളുക്ക്, തേയ്മാനം, സന്ധിവേദന മറ്റേതെങ്കിലും കാരണങ്ങൾ എന്നിവ മൂലം കാൽമുട്ടിന് വേദന അനുഭവപ്പെടാം.തടി കൂടുതലുള്ളവർക്ക് ഇത്തരം പ്രശ്‌നങ്ങൾ കൂടുതലായി അനുഭവിയ്‌ക്കേണ്ടിയും വരും. കാൽമുട്ടിലെ സന്ധികൾ ദുർബലമാകുക, എല്ലുകൾക്കുണ്ടാകുന്ന പ്രശ്‌നം തുടങ്ങിയ പലതും ഇതിനു കാരണമാകുന്നു.

 

കാൽമുട്ടിന് സഹിക്കാനാകാത്ത വേദന നൽകുന്ന ഒന്നാണിത്. പലർക്കും കാൽമുട്ടിലെ ചിരട്ട എന്നറിയപ്പെടുന്ന ഭാഗം മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ തന്നെ വേണ്ടി വരുന്നു, നമ്മുടെ ജീവിത ശൈലിയിൽ നാം വരുത്തുന്ന ദോഷകരമായ ശീലങ്ങൾ നമ്മുടെ ശരീരത്തെ ബാധിക്കാറുണ്ട്. ഭക്ഷണം, ഉറക്കം, വ്യായാമം തുടങ്ങിയ കാര്യങ്ങളിൽ ഉണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങൾ വളരെ ഗുരുതരമായാണ് ആരോഗ്യത്തെ ബാധിക്കുന്നത്. അതിന്റെ പാർശ്വഫലങ്ങളായി അനുഭവപ്പെടുന്ന പ്രശ്നങ്ങളാണ് പലപ്പോഴും മുട്ടുവേദനയും പുറം വേദനയും എല്ലാം.സന്ധിവാതം, ആർത്രൈറ്റിസ്, അണുബാധ എന്നിവയെല്ലാം മുട്ടുവേദനയുടെ മറ്റു കാരണങ്ങളിൽ ചിലതാണ്. കാൽമുട്ടുവേദന അലട്ടുന്നുവെങ്കിൽ പരീക്ഷിയ്ക്കാവുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. എന്നാൽ ഇത് പ്രകൃതിദത്തം ആയി ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒന്നു തന്നെ ആണ് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,