മക്കൾ പട്ടിണിയിൽ 2000 രൂപ കടം ചോദിച്ച് പൊലീസ് സ്റ്റേഷനിൽ അമ്മ ചെന്നപ്പോൾ പോലീസ് ചെയ്തത്

Ranjith K V

പോലീസുകാരും മനുഷ്യരും സ്നേഹം ഉള്ളവരും എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , പൊലീസുകാരെ കുറിച്ച് പേടിയോടെ നോക്കി കാണുന്ന ഒരു സമൂഹം ആണ് നമ്മൾക്കുള്ളത് , എന്നാൽ അവരെ കുറിച്ചു നേരിട്ട് അറിഞ്ഞാൽ മാത്രം ആണ് അവർ ഇത്ര നല്ല മനുഷ്യർ ആണോ എന്ന് വരെ തോന്നിപോവു , പലരും അവരെക്കുറിച്ചു വേറെ ഒരു രീതിയിൽ ആണ് ചിന്തിച്ചു വെച്ചിരിക്കുന്നത് , എന്നാൽ അവർ നമ്മൾ കരുതിയ പോലെ അല്ല , കള്ളന്മാരെ പിടിക്കാനും ഇടിക്കാനും മാത്രം അല്ല സ്നേഹം ഉള്ള ഒരു മസ്സിന് ഉടമകൾ ആണ് നമ്മുടെ പോലീസ് എന്ന വിഭാഗം,എന്ന അതുപോലെ ഒരു വീഡിയോ ആണ് ഇത് കാഴ്ചക്കാരുടെ മനസ് നിറച്ച വീഡിയോ തന്നെ ആണ് ഇതാണ് .മക്കൾ പട്ടിണിയിൽ 2000 രൂപ കടം ചോദിച്ച് പൊലീസ് സ്റ്റേഷനിൽ അമ്മ ചെന്നപ്പോൾ പോലീസ് ചെയ്തത് കണ്ടോ

രണ്ടു പെൺമക്കളുമായി പാലോട് പോലീസ് സ്റ്റേഷനിലെത്തിയ വീട്ടമ്മ ആവശ്യപ്പെട്ടത് കടമായി 2000 രൂപ. കുടുംബത്തിന്റെ അവസ്ഥ ചോദിച്ചറിഞ്ഞ പോലീസുകാർ പണം കൊടുത്തതിന് പുറമേ ഒരു മാസത്തെ ഭക്ഷ്യസാധനങ്ങൾ കൂടി കുടുംബത്തിന് നൽകി.കടം അഭ്യർഥിച്ചു പാലോട് എസ്‌ഐക്ക് എഴുതിയ കത്തിന്റെ ചുരുക്കം ഇതായിരുന്നു: പെരിങ്ങമ്മലയിൽ വാടകയ്ക്കു താമസിക്കുകയാണ്. മക്കൾ പ്ലസ് ടുവിലും നാലിലുമായി പഠിക്കുന്നു. ടിസി വാങ്ങാൻ പോകുന്നതിനു പോലും കയ്യിൽ പണമില്ല.
2000 രൂപ കടമായി തരണമെന്നും ജോലിക്കു പോയ ശേഷം തിരികെ തന്നു കൊള്ളാമെന്നുമായിരുന്നു കത്തിൽ. കത്തു വായിച്ച എസ്‌ഐ സതീഷ്‌കുമാർ ഉടൻ 2000 രൂപ നൽകി. എന്നാൽ പോലീസ് കാരുടെ ഇടയിലും നല്ല മനസുള്ള മനുഷ്യർ ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,