കൊളസ്‌ട്രോൾ അകറ്റും ഒറ്റമൂലികൾ ഇതാ

കൊളസ്‌ട്രോൾ രണ്ടുതരത്തിലുണ്ട്, നല്ല കൊളസ്‌ട്രോളും ചീത്തയും. എൽഡിഎൽ കൊളസ്‌ട്രോളാണ് ദോഷകരമായ കൊളസ്‌ട്രോൾ അഥവാ ചീത്ത കൊളസ്‌ട്രോൾ എന്നറിയപ്പെടുന്നത്. എച്ച്ഡിഎൽ കൊളസ്‌ട്രോൾ നല്ല കൊളസ്‌ട്രോളാണ്. എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്‌ട്രോൾ വർദ്ധിപ്പിയ്ക്കുകയുമാണ് ആരോഗ്യകരമായ ജീവിതത്തിന് അടിസ്ഥാനം. ആരോഗ്യകരമായ ജീവിതത്തിന് അടിസ്ഥാനം. കൊളസ്‌ട്രോൾ ഉണ്ടാകുമ്പോൾ രക്തധമനികളിൽ കൊഴുപ്പടിഞ്ഞു കൂടി ഹൃദയത്തിലേയ്ക്കുളള രക്തപ്രവാഹത്തെ തടസപ്പെടുത്തുന്നു. ഇതുവഴി ഹൃദയാഘാതമടക്കമുള്ള പല പ്രശ്‌നങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു. കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പലതരത്തിലുള്ള വഴികളുണ്ട്. കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കുക, വറവു സാധനങ്ങൾ ഉപേക്ഷിയ്ക്കുക, കൃത്യമായ വ്യായാമം, സ്‌ട്രെസ് പോലുള്ള ഒഴിവാക്കുക എന്നിവയെല്ലാം ഇതിന് ഏറെ പ്രധാനമാണ്. ഇത്തരം വഴികളല്ലാതെയും കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില നാട്ടുവൈദ്യങ്ങളുണ്ട്. തികച്ചും ഫലം തരുന്ന, ഇംഗ്ലീഷ് മരുന്നുകളുടെ പാർശ്വഫലങ്ങൾ ഉണ്ടാക്കാത്ത,

 

 

തികച്ചും ചെലവു കുറഞ്ഞ വഴികൾ. ക്യാബേജിൽ അൽപം വെള്ളം തളിയ്ക്കുക. ഇത് ഇടിച്ചു പിഴിഞ്ഞ് നീരെടുക്കുക. ഇതിൽ കുരുമുളകുപൊടി ചേർത്തു കഴിയ്ക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഉരി നീരിൽ 5 ഗ്രാം എന്ന കണക്കിലാണ് കുരുമുളകുപൊടി ചേർക്കേണ്ടത്. കറിവേപ്പില നെല്ലിക്കാ വലിപ്പത്തിൽ അരച്ചെടുത്ത് രാവിലെ വെറുംവയറ്റിൽ ചൂടുവെള്ളത്തിൽ കലക്കി കുടിയ്ക്കുന്നതും കൊളസ്‌ട്രോളിനുള്ള നല്ലൊരു പ്രതിവിധിയാണ്. കറിവേപ്പില തിളപ്പിച്ച വെള്ളം ഇടയ്ക്കിടെ കുടിയ്ക്കുന്നതും നല്ലതാണ്. ചെറിയുള്ളി അഥവാ ചുവന്നുള്ളി അഥവാ സാമ്പാർ ഉള്ളി കൊളസ്‌ട്രോളിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് ഇടിച്ചു പിഴിഞ്ഞ നീര് മോരിൽ കലക്കി കുടിയ്ക്കാം. ചെറിയുള്ളി ദിവസവും കഴിയ്ക്കുന്നതും നല്ലതാണ്. ഇത് ഭക്ഷണത്തിൽ ചേർത്തും കഴിയ്ക്കാം. ഉള്ളി അരച്ചു കലക്കി വെള്ളത്തിൽ ചേർത്തു കുടിയ്ക്കുന്നതും ഗുണം ചെയ്യും. എന്നിങ്ങനെ ഉള്ള മാർഗങ്ങൾ ആണ് നല്ലതു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,