ആനകളെ ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ. ആനകളെ പോലെ അവരുടെ രസകരമായ പ്രവർത്തികളും ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. ഉത്സവ പറമ്പുകളിൽ നിരന്നു നിൽക്കുന്ന കൊമ്പന്മാരായാലും കുട്ടി ആനകൾ ആയാലും ഒരേ കൗതുകത്തോടെയാണ് നമ്മൾ അവയെ കാണാറുള്ളത്.
ആനകൾ അക്രമകാരികളാകുന്ന ചില സാഹചര്യങ്ങളും നമ്മൾ കാണാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ അത്തരത്തിൽ ഉള്ള നിരവധി വിഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു കുട്ടി ആന പാപ്പാനെ തുമ്പികൈ കൊണ്ട് എടുത്ത് വികൃതി കാണിക്കുന്ന ദൃശ്യങ്ങളാണ് തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
Also Read: ഇടഞ്ഞ ആനയെ പിടിച്ചു തളച്ച ഈ ചേച്ചി ഹീറോ
നമ്മുടെ കേരളത്തിൽ ആനകളെ ചങ്ങലയിട്ട്, പേടിപ്പിച്ച് അനുസരിപ്പിക്കുമ്പോൾ, ഇവിടെ ഇതാ ചങ്ങലയോ, വടിയോ ഇല്ലാതെയാണ് ആനയെ വളർത്തുന്നത്. പറയുന്നത് എന്ത് തന്നെ ആയാലും വളരെ സന്തോഷത്തോടെ കേട്ട് അനുസരിക്കുന്ന ആന കുട്ടിയും. ആനകൾ മതമിളകാതെ വളർത്തിയെടുക്കുന്നത് എങ്ങിനെ എന്ന് ഇവരെ കണ്ട് വേണം നമ്മൾ പഠിക്കാൻ. ഏത് ആനയെയും വളരെ നല്ല രീതിയിലാണ് ഈ നാട്ടുകാർ അനുസരിപ്പിക്കുന്നത്. വീഡിയോ കണ്ടുനോക്കു.. ആനകളെ ഇഷ്ടമുള്ള നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കു..elephant fun moment