ചാത്തൻ ആരാധനയും വിശ്വാസങ്ങളും

Ranjith K V

ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു ദേവതയാണ് വിഷ്ണുമായ സ്വാമി അഥവാ ചാത്തൻ. കേരളത്തിലാണ് ഈ വിശ്വാസത്തിന് പ്രചാരമുള്ളത്. ശിവപാർവതിമാരുടെ പുത്രൻ ആയിട്ടാണ് പൊന്നുണ്ണി വിഷ്ണുമായ സ്വാമിയെ കണക്കാക്കുന്നത്. അസുരനിഗ്രഹത്തിന് വേണ്ടി അവതരിച്ചു എന്നാണ് വിശ്വാസം. എന്നാൽ താന്ത്രിക ബുദ്ധമതത്തിൽ നിന്നുണ്ടായ ദേവതയാണ്‌ ചാത്തൻ എന്നും ഇത് ശാസ്താവ് എന്നതിന്റെ ഗ്രാമ്യമാണെന്നും അഭിപ്രായമുണ്ട്. പോത്തിന്റെ പുറത്തു കുറുവടിയുമായി ഇരിക്കുന്ന ബാലന്റെ രൂപമാണ് വിഷ്ണുമായ ചാത്തൻ്റേത്. ഉഗ്രമൂർത്തിയാണ്. ചേക്കുട്ടി, പറക്കുട്ടി തുടങ്ങിയ മറ്റു ചാത്തന്മാർ വിഷ്ണുമായ ചാത്തന്റെ സഹോദരങ്ങൾ ആണ്.

 

വിഷ്ണുമായ എന്ന ഈ കുഞ്ഞു മൂർത്തിയെ ആരാധിക്കുന്നവർക്ക് സകലമാന ഐശ്വര്യവും ശ്രേയസും മൂർത്തി തന്നെ പ്രധാനം ചെയ്യുന്നതും വാക്കിന് വ്യവസ്ഥ പാലിക്കുന്ന മൂർത്തിയായും അറിയപ്പെടുന്നു, കേരളത്തിൽ മന്ത്രവാദികൾ കുട്ടിച്ചാത്തൻ എന്ന മൂർത്തിയെ ആരാധിച്ചിരുന്നു. കുട്ടിച്ചാത്തൻ ശിവന്റെ മകൻ ആണെന്നും പുരാണങ്ങളിൽ കാണുന്നുണ്ട്. ശിവഭഗവാന് മായാരൂപത്തിൽ നിന്ന പാർവതി ദേവിയിൽ ജനിച്ച മക്കളാണ് ചാത്തന്മാർ അതിൽ ഇളയവനാണ് കുട്ടിച്ചാത്തൻ എന്ന് പുരാണങ്ങളിൽ കാണാം. വടക്കൻ മലബാറിൽ ശിവപാർവതിമാരുടെ മകനായ കുട്ടിച്ചാത്തനെ ആരാധിച്ച് കുട്ടിച്ചാത്തൻ തെയ്യം കെട്ടിയാടുന്നു. മായാവിദ്യകളിൽ വിദഗ്ദ്ധനായ ഒരു മൂർത്തി ആയിട്ടാണ് കുട്ടിച്ചാത്തനെ കഥകളിൽ അവതരിപ്പിക്കുന്നത്. ആഗ്രഹിച്ചത് എല്ലാം നടത്തുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,