Movies

സുരേഷ് ഗോപിയുടെ ഇളയ മകൻ മകൻ മാധവ് മമ്മൂട്ടിയുടെ അനുഗ്രഹത്തിനായി കൊച്ചിയിൽ

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ ആണ് സുരേഷ് ഗോപി , എന്നാൽ അദ്ദേഹത്തിന്റെ മകൻ ഗോകുൽ സുരേഷ് മാത്രം ആണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് നിരവധി സിനിമകളിൽ നടൻ ആയി മികവ് തെളിയിച്ച ഒരു നടൻ തന്നെ ആണ് , എന്നാൽ ഇപ്പോൾ നടൻ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് വെള്ളിത്തിരയിലേക്ക് എത്തുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് . സിനിമാ പ്രവേശനത്തിന് മുന്നോടിയായി മാധവ് മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി. മമ്മൂട്ടിയെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വസതിയിലെത്തിയാണ് മാധവ് കണ്ടത്. സംവിധായകൻ പ്രവീൺ നാരായണൻ, ലൈൻ പ്രൊഡ്യൂസർ സജിത് കൃഷ്ണ എന്നിവരും മാധവിന് ഒപ്പം ഉണ്ടായിരുന്നു. മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകൾ നേർന്നു.

 

 

മമ്മൂട്ടിയുടെ പി ആർ ഒ റോബർട്ട് കുര്യാക്കോസ് ആണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. സുരേഷ് ഗോപി നായകനായി എത്തുന്ന കോസ്‌മോസ് എന്റർറ്റെയിൻമെന്റിന്റെ ബാനറിൽ പ്രവീൺ നാരായണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മാധവ് അഭിനയിക്കുന്നത്. ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ മാധവ് അവതരിപ്പിക്കും. അനുപമ പരമേശ്വരൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സൂപ്പർ ഹിറ്റ് ചിത്രം ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. എന്നാൽ ഏറെ പ്രതീക്ഷകൾ ആണ് ഈ ചിത്രത്തിന് അണിയറ പ്രവർത്തകർ നൽകിയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

To Top