പതിനേഴു വയസ്സുക്കാരിയെ അച്ഛനും സഹോദരനും കൊലപ്പെടുത്തി

ബെംഗളൂരു: മറ്റൊരു വിഭാഗത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ 17 വയസ്സുകാരിയെ പിതാവും സഹോദരനും, അമ്മാവനും ചേർന്ന് കൊലപ്പെടുത്തി. ബാംഗ്ലൂരിലെ തുമക്കുരു ജില്ലയിലാണ് സംഭവം.നേത്രാവതി എന്ന പതിനേഴുക്കാരിയാണ് കൊല്ലപ്പെട്ടത്. പ്രതികളായ പരശുരാമ ശിവരാജ, തുക്കറാം എന്നിവരെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് സൂപ്രണ്ട് രാഹുൽ കുമാർ അറിയിച്ചു.

നേത്രാവതിയുടെ കുടുംബം ഗോത്രവർഗ്ഗത്തിൽപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു, ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നതിനിടയിലാണ് പട്ടികജാതിക്കാരനായ യുവാവുമായി പരിചയത്തിൽ ആകുന്നതും നേത്രാവതിയും യുവാവും തമ്മിൽ പ്രണയത്തിലാകുന്നതും രണ്ടാഴ്ച മുൻപ് പെൺകുട്ടിയെ കാണാതായിരുന്നു എന്നാൽ വീട്ടുക്കാർ നടത്തിയ തിരച്ചിലിൽ പെൺകുട്ടിയെ കണ്ടെത്തുകയും തിരിച്ചുകൊണ്ടുവരികയും ചെയ്തിരുന്നു.

യുവാവുമായുള്ള സ്നേഹബന്ധം അവസാനിപ്പിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു എന്നാൽ പെൺകുട്ടി ഇത് തയ്യാറാകാത്തതിനെത്തുടർന്ന് വീട്ടുകാരും ബന്ധുക്കളും ഉപദ്രവിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ആദ്യം വിഷം കഴിപ്പിച്ച് കൊലപ്പെടുത്താൻ ആണ് ശ്രമിച്ചതെങ്കിലും, പെൺകുട്ടി ചെറുത്തതോടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പിന്നീട് പെൺകുട്ടിയുടെ അന്ത്യ കർമ്മങ്ങൾ നടത്തുകയായിരുന്നു. സംശയം തോന്നിയ ഗ്രാമീണരിൽ ചിലർ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പിന്നീട് പോലീസ് കൊലപാതകം ആണെന്ന് തെളിയിക്കുന്നത്.