Local News

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് 5 പേര്‍ക്ക് പരിക്കേറ്റു – Accident in Thrissur

തൃശൂർ: കടവല്ലൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ടെമ്പോ മറിഞ്ഞ് 5 പേർക്ക് പരിക്ക്. കർണാടക സ്വദേശികളായ കുമാർ, രാഘവേന്ദ്ര, അശ്വനാഥ്, ശേഖർ, സുദർശൻ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ കുമാറിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

അപകടത്തെ തുടർന്ന് യാത്രക്കാരൻ സമീപത്തെ തോട്ടിലേക്ക് വീണു. പരിക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടവല്ലൂർ റോയൽ പ്ലാസ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം. കർണാടകയിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു.

ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ വാഹനത്തിന്റെ ഒരുവശം പൂർണമായും തകർന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Highlights:- Accident in Thrissur

To Top