മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ പ്രവേശ് ശുക്ലയെന്നയാൾ ആദിവാസി യുവാവിന്റെ മുഖത്തു മൂത്രമൊഴിച്ചിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. സംഭവം വൈറലായതോടെ ബിജെപി പ്രതിരോധത്തിലായി ഈ സംഭവം പരിഹരിക്കാൻ മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. പ്രതിക്ക് ബിജെപി ബന്ധമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചെങ്കിലും ബിജെപി നിഷേധിച്ചു.
ഇപ്പോൾ ആദിവാസി യുവാവായിരുന്ന ദഷ് മത് റാവത്തിനെ താഴെയിരുന്ന് കാൽ കഴുകുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. കാൽ കഴുകാൻ വിസമ്മതിച്ച മുഖ്യമന്ത്രി നിർബന്ധിച്ച് ചെരുപ്പ് അഴിപ്പിച്ചശേഷം കാൽ കഴുകുകയായിരുന്നു. മുഖത്തേക്ക് മൂത്രമൊഴിക്കുന്ന വീഡിയോ കണ്ടപ്പോൾ വളരെ വേദനയുണ്ടായെന്നാണ് ചൗഹാൻ പറഞ്ഞത്. തനിക്ക് ജനങ്ങളുടെ ദൈവത്തെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു ജനങ്ങളുടെ സേവിക്കുക എന്നത് ദൈവത്തെ സേവിക്കുന്നത് പോലെയാണ് . എല്ലാ മനുഷ്യരിലും ദൈവം ഉണ്ടെന്ന് നമ്മൾ വിശ്വസിക്കുന്നു ദഷ്മതിനു നേരെയുണ്ടായ മനുഷ്യത്വരഹിതമായ അതിക്രമം വലിയ വേദന ഉണ്ടാക്കി. എന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു