ഡൽഹിവിമാനത്താവളത്തിനടുത്തുള്ള ഫൈവ് സ്റ്റാർ ഹോട്ടലിൽ രണ്ടുവർഷത്തോളം താമസിച്ചതിനു ശേഷം പണം നൽകാതെ മുങ്ങിയതായി പരാതി. ഏകദേശം 58 ലക്ഷം രൂപയാണ് ഇവിടെ താമസിച്ചതിന് ബിൽ വന്നത്, ഈ സംഭവത്തിൽ ഹോട്ടലിൽ പോലീസിന് പരാതി നൽകിയിട്ടുണ്ട്. അങ്കുഷ് ദത്ത് എന്നയാൾ 603 ദിവസമാണ് ഹോട്ടലിൽ കഴിഞ്ഞത്. 58 ലക്ഷം രൂപ ബിൽ വന്നിട്ടും അയാൾ ഒരു രൂപ പോലും നൽകിയില്ലെന്ന് പരാതിയിൽ പറയുന്നുണ്ട്.
ഹോട്ടലിലെ ചില ജീവനക്കാരുടെ സഹായത്തോടെയാണ് ഇത്രയും നാൾ അദ്ദേഹം അവിടെ കഴിഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത് 2019 മെയ് 30നാണ് ഹോട്ടലിൽ റൂം എടുക്കുന്നത് പിന്നീട് ദിവസം തൊട്ടടുത്ത ദിവസം ഇയാൾ ചെക്ക് ഔട്ട് ചെയ്യേണ്ടതായിരുന്നു. എന്നാൽ താമസം 2021 ജനുവരി 21 വരെ നീട്ടി, 7 ലക്ഷത്തിന്റെയും പത്തു ലക്ഷത്തിന്റെയും ചെക്കുകൾ അങ്കുഷ് ഹോട്ടലിൽ നൽകിയത് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ ചെക്കുകൾ ബൗൺസ് ചെയ്തിട്ടുണ്ട്, ഹോട്ടലിലെ ചട്ടങ്ങൾ തെറ്റിച്ച് ഫ്രണ്ട് ഓഫീസ് വിഭാഗത്തിന്റെ ഹെഡ് ആയ പ്രേം പ്രകാശ് എന്നയാളാണ് ഇയാൾക്ക് നീണ്ട നാൾ ഹോട്ടലിൽ കഴിയാൻ സൗകര്യം ഒരുക്കി കൊടുത്തത്.