Latest News

അരികൊമ്പൻ ഇനി തമിഴ്നാട്ടിലേക്കോ..! Arikomban Latest News

Arikomban Latest News:- അരികൊമ്പന്റെ ശല്യം ഇടുക്കിയിൽ നിന്നും എന്നന്നേക്കുമായി അവസാനിപ്പിക്കാൻ വനം വകുപ്പ് നടത്തിയ ഓപ്പറേഷൻ ആയിരുന്നു പെരിയാറിലെ കാട്ടിലേക്ക് കൊണ്ടുവിടുക എന്നത്. അതി സാഹസികമായാണ് വനം വകുപ്പും സംഘവും അരികൊമ്പനെ പിടികൂടിയത്. ഒരുപാട് ആസൂത്രങ്ങൾ ചെയ്തു. ആദ്യ ദിവസം ശ്രമങ്ങൾ എല്ലാം പരാജയപെട്ടു, എന്നാൽ രണ്ടാം ദിവസം വിജയകരമായി അരികൊമ്പനെ പിടികൂടുകയും ചെയ്തു.

പെരിയാറിലെ വനമേഖലയിൽ നിന്നും 15 കിലോമീറ്റർ മാറി ഉൾവനതിലാണ് അരികൊമ്പനെ തുറന്നു വിട്ടത്. എന്നാൽ ആദ്യ ദിവസം മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ച അരികൊമ്പൻ. മയക്കുവെടിയുടെ ഹാങ്ങ് ഓവർ മാറിയപ്പോൾ കൂടുതൽ ദൂരത്തേക്ക് സഞ്ചരിക്കും എന്നത് ഉറപ്പായിരുന്നു.

പെരിയാറിനടുത്തുള്ള കാട്ടിൽ അരികൊമ്പന് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കും എന്ന് കരുതിയാണ് അവിടെ തുറന്നുവിട്ടത്. ഇനി ഒരിക്കലും ജനവാസന മേഖലയിലേക്ക് അരികൊമ്ബൻ കടക്കില്ല എന്നും കരുതി. എന്നാൽ അരികൊമ്പൻ ഇപ്പോൾ തമിഴ്‌നാട് ഭാഗത്തേക്ക് പോവുകയാണ്. ഇടുക്കി ചിന്നക്കനാലിന് സമാനമായ ആവാസ വ്യവസ്തയാണ് തമിഴ്‌നാട്ടിലും ഉള്ളത്.

എന്നാൽ അരികൊമ്പൻ തോട്ടങ്ങളും, ജനവാസവും ഉള്ള സഥലത്തേക്ക് പോയാൽ അവിടെ ഉള്ളവർ തിരികെ ഓടിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ചിലപ്പോൾ തമിഴ്‌നാട്ടിൽ സ്ഥിരമായി നിലയുറപ്പിക്കാനും സാധ്യതയുണ്ട്. ഇപ്പോൾ ഓരോ അരമണിക്കൂറിലും അരികൊമ്പന്റെ നീക്കങ്ങൾ വനം വകുപ്പ് നിരീക്ഷിക്കുകയാണ്. Arikomban Latest News

To Top