ചരിത്രത്തിൽ ഇടം നേടി 19 ക്കാരൻ പി എച്ച് ഡി നേടുന്ന ആദ്യ മലയാളിയായി തനിഷ്‌ക് എബ്രഹാം

sruthi

19 ആം വയസ്സിൽ പിഎച്ച്ഡി നേടി ചരിത്രത്തിൽ ഇടംപിടിച്ച് മലയാളി. പിഎച്ച്ഡി നേടാനുള്ള ശരാശരി പ്രായം 31 വയസ്സ് എന്നിരിക്കെ,ഡോ. തനിഷ്‌ക് മാത്യു എബ്രഹാം.യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ഡേവീസിൽ നിന്ന് 19 വയസ്സുള്ളപ്പോൾ ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയത് ചരിത്രമായി. പി എച്ച് ഡി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളി. അതുപോലെ ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ പി എച്ച് ഡി നേടിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും തനിഷ്ക് മാത്യുവാണ്. ജൂൺ 15നായിരുന്നു ബിരുദാനന്തര ചടങ്ങ്.

കുഞ്ഞുനാളിൽ തന്നെ കുട്ടിയുടെ അക്കാദമിക് വൈദഗ്ത്യം മാതാപിതാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മെഡിക്കൽ നിർമ്മിത ബുദ്ധി (AI ) രംഗത്ത് തനിഷ്ക്ക് കാര്യമായി സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട്. കാലിഫോർണിയയിലെ സാക്രാമെന്റോയിൽ ജനിച്ചു വളർന്ന തനിഷ്ക് രണ്ടു വയസ്സുള്ളപ്പോൾ തന്നെ പഠിക്കാനുള്ള സാധാരണമായ അഭിരുചി പ്രകടമാക്കി.സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ അദ്ദേഹത്തിന്റെ പിതാവ് ബിജു എബ്രഹാമും വെറ്റിനറി ഡോക്ടർ ആയ അമ്മ താജി എബ്രഹാമും അസാധാരണമായ കഴിവുകൾ പെട്ടെന്ന് തിരിച്ചറിയുകയും അത് പരിശുദ്ധ ആവശ്യമായ സൗകര്യങ്ങളും പിന്തുണയും നൽകുകയും ചെയ്തു.

പത്താം വയസ്സിൽ ഹൈസ്കൂൾ ഗ്രാജുവേറ്റ് ചെയ്തു വിജ്ഞാനത്തിലും നവീകരണത്തിനുമുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ഡേവീസിലെ കാലിഫോർണിയ സർവ്വകലാശാലയിൽ ബയോമെഡിക്കൽ എൻജിനീയറിങ് പഠനത്തിൽ എത്തിച്ചു. പതിനാലാം വയസ്സിൽ പി എച്ച് ഡി ഗവേഷണം ആരംഭിച്ചു. ഡയഗ്നോസ്റ്റിക് പത്തോളജിക്കായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(AI) സംവിധാനങ്ങളുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഡോക്ടർ റിച്ചാർഡ് ലെവൽസിന്റെ ശിക്ഷണത്തിൽ പിഎച്ച്ഡി ഗവേഷണം ചെയ്തത്.

Youngest Ph.D. Holder in India