Press "Enter" to skip to content

യൂട്യൂബർ തൊപ്പിയെ അറസ്റ്റ് ചെയ്തു

Rate this post

യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദ് അറസ്റ്റിൽ. ശ്രീകണ്ഠാപുരം പോലീസ് ആണ് നിഹാദിനെ അറസ്റ്റ് ചെയ്തത്. തുമ്പേനിയിലെ കൊല്ലറയ്ക്കൽ സജി സേവ്യറിന്റെ പരാതിയിലായിരുന്നു അറസ്റ്റ് ചെയ്തത്. എസ് എച്ച് ഒ രാജേഷ് ആണ് പി അറസ്റ്റ് ചെയ്തിരിക്കുന്നത്.

കമ്പിവേലി നിർമ്മിക്കുന്ന ജോലി ചെയ്യുന്ന സേവ്യറിനെ യൂട്യൂബിലൂടെ നിരന്തരം അവഹേളിച്ചു എന്നാണ് കേസ്.
പൊതുവേദിയിൽ അശ്ലീല പരാമർശം നടത്തിയതിന് ഇതിനുമുമ്പും നിഹാദിനെ അറസ്റ്റ് ചെയ്തിരുന്നു പിന്നീട് വിട്ടയക്കുകയായിരുന്നു. എറണാകുളം എടത്തലയിലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അന്ന് അറസ്റ്റ് ചെയ്തത് വിളിച്ചിട്ടും വാതിൽ തുറക്കാതെ ഇരുന്നതിനാൽ വാതിൽ ചവിട്ടി പൊളിച്ചാണ് പോലീസ് അകത്തു കയറിയത്. നിഹാദിന്റെ കമ്പ്യൂട്ടർ അടക്കമുള്ള മറ്റു ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിന് നിഹാദ് അശ്ലീല പരാമർശം നടത്തി,ഇയാളെ കാണാൻ എത്തിയ ആളുകളെക്കൊണ്ട് ഗതാഗതവും ദേശീയപാതയിൽ തടസ്സപ്പെട്ടിരുന്നു.ഇതിനെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.